അബിനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറാനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇസ്രയേലിൽ സമാധാനപ്രവർത്തകനായി മാറിയ വ്യക്തിയാണ് അബിനാഥൻ. “(Hebrew: אייבי נתן‎,)” (ജനനം ഏപ്രിൽ 29, 1927 – മരണം ഓഗസ്റ്റ് 27, 2008) പേർഷ്യയിലെ അബാദനിൽ 1922-ൽ ജനിച്ച അബിനാഥന്റെ യൗവനകാലം മുംബൈയിലായിരുന്നു. പിന്നീട് ഇസ്രയേൽ പൗരത്വം നേടി.

സമാധാനം എന്നർഥമുള്ള “ശാഘോം” എന്നു പേരിട്ട സ്വകാര്യവിമാനത്തിൽ അദ്ദേഹം 1966-ൽ ഈജിപ്‌തിലേക്ക് പറന്നു. ഈജിപ്‌ത് പ്രസിഡൻറ് ഗമൽ അബ്‌ദൽ നാസറിനെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ ശ്രമത്തിന് അബിനാഥൻ ഇസ്രയേൽ ജയിലിലായി. 1980ന്റെ അവസാനവും 1990ന്റെ ആദ്യവും പി.എൽ.ഒ. നേതാവ് യാസർ അരാഫത്തിനെ കണ്ടതിനും അദ്ദേഹം ജയിലിലായി.[1].[2]

1973 മുതൽ 1993 വരെ നാഥന്റെ കപ്പൽ റേഡിയോ നിലയം (Voice of Peace radio station.) സംഗീതത്തോടൊപ്പം സമാധാനസന്ദേശവും പ്രക്ഷേപണം ചെയ്‌തു. ഇസ്രയേൽ തീരത്ത് കടലിലാണ് കപ്പൽ നങ്കൂരമിട്ടിരുന്നത്. ഇസ്രയേലും പി.എൽ.ഒ.യും സമാധാനക്കരാർ ഒപ്പിട്ട 1993-ൽ അദ്ദേഹം കപ്പൽ ഉപേക്ഷിച്ച് റേഡിയോപ്രക്ഷേപണം നിർത്തി. ഇസ്രയേലിലേക്ക് കുടിയേറിയശേഷം നാഥൻ ഇസ്രയേലിന്റെയും പിന്നീട് ബ്രിട്ടന്റെയും യുദ്ധവൈമാനികനായിരുന്നു. 1948-ലെ യുദ്ധത്തിലും അബിനാഥൻ പങ്കെടുത്തിട്ടുണ്ട്.[3]

പലസ്‌തീൻപ്രശ്‌നത്തിന്റെ പേരിൽ ഇസ്രയേൽ അറബ് ബന്ധം ഏറെ വഷളായിരുന്നപ്പോൾ ഈജിപ്‌തിലേക്കും പലസ്‌തീനിലേക്കും യാത്രചെയ്‌ത് ജയിൽശിക്ഷ ഏറ്റുവാങ്ങിയ നാഥൻ തന്റെ രാജ്യവും ഒരുനാൾ ഈ വഴി പിന്തുടരുമെന്ന വിശ്വാസക്കാരനായിരുന്നു. 1997-ൽ അബിനാഥന് പക്ഷാഘാതം പിടിപെട്ടു. ഇതിനു ശേഷം അദ്ദേഹത്തിനു ആരോഗ്യം വീണ്ടെടുക്കാനായില്ല.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=അബിനാഥൻ&oldid=1041796" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ