അബിഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഈജിപ്റ്റിന്റെ ഭൂപടത്തില്‍ അബിഡോസിന്റെ സ്ഥാനം

പ്രാചീന ഈജിപ്തിലെ ഒരു നഗരമായിരുന്നു അബിഡോസ്. കെയ്റോയ്ക്ക് തെക്ക് നൈല്‍നദീതീരത്താണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. അല്‍-അറാബത് അല്‍-മാഡ്ഫുണാ എന്ന പേരിലാണ് ഇന്ന് ഈ നഗരം അറിയപ്പെടുന്നത്.

ഒസൈറിസ് ദേവനെ ആരാധിക്കുന്ന ഒരു ജനസമൂഹത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയിലാണ് അബിഡോസ് പ്രാചീനകാലഘട്ടത്തില്‍ പ്രസിദ്ധി നേടിയത്. ഒസൈറിസ് ഭക്തന്‍മാരുടെ കേന്ദ്രം എന്ന നിലയില്‍ ഒട്ടധികം ദേവാലയങ്ങള്‍ ഈ നഗരത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രമുഖമായത് ബി.സി. 1300-ല്‍ ഈജിപ്ത് ഭരിച്ചിരുന്ന 19-ാം രാജവംശത്തിലെ സെതി ഒന്നാമന്‍ സ്ഥാപിച്ചതാണ്. ഈ ദേവാലയത്തിന്റെ ഭിത്തിയില്‍ ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ ഒരു പട്ടിക കൊത്തിവച്ചിട്ടുണ്ട്. അബിഡോസ് പട്ടിക എന്ന് അറിയപ്പെടുന്ന ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ത് ഭരിച്ച ഫറവോന്‍മാരുടെ രാജവംശം തിരിച്ചുള്ള വംശാവലി രൂപപ്പെടുത്തിയിട്ടുള്ളത്. ആ നിലയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണിത്.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B4%BF%E0%B4%A1%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം