അഫ്താബ് ശിവ്ദസാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫ്താബ് ശിവ്ദസാനി
Aftab shivdasani.jpg
തൊഴിൽ Actor
സജീവം 1987-1994, 1999-present
മാതാപിതാക്കൾ

ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടനാണ് അഫ്താബ് ശിവ്ദസാനി . (ജനനം: 25 ജൂൺ 1978).

ജീവചരിത്രം[തിരുത്തുക]

അഫ്താബ് ശിവ്ദസാനി പഠിച്ചത് മുംബൈയിലാണ്. വാണിജ്യ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസം നേടി. ആദ്യ കാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 14 വയസ്സുള്ളപ്പോൾ തന്നെ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. 1980-90 കളിൽ ഒരു ബാലതാരമായി പല ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയ ജീവിതം[തിരുത്തുക]

19 വയസ്സു വര പിന്നീട് പരസ്യ ചിത്രങ്ങളിൽ ഒരു മോഡലായുള്ള അഭിനയം തുടർന്നു. പിന്നീട് 1999 ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത മസ്ത് എന്ന ചിത്രത്തിൽ ഉർമിള മാതോന്ദ്കറുടെ നായകനായി അഭിനയിച്ചു. ഇത് ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള പുരസ്കാരം ലഭിച്ചു.

പിന്നീട് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2001 ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത കസൂർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയം ഒരു മികച്ച നടനെന്നുള്ള കഴിവ് അഫ്താബ് തെളിയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

അഫ്താബിന്റെ പിതാവ് ഒരു സിന്ധി വംശജനും മാതാവ് ഒരു പാർസി വംശജയുമാണ്. അഫ്താബിന് ഒരു സഹോദരിയുണ്ട്. രണ്ട് പേരുടേയും ജനന ദിവസം ജൂൺ 25 ആണ് എന്നുള്ളത് ഇവർക്കിടയിലെ ഒരു പ്രത്യേകതയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അഫ്താബ്_ശിവ്ദസാനി&oldid=1762592" എന്ന താളിൽനിന്നു ശേഖരിച്ചത്