അപ്പോമോർഫീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Apomorphine.png
Apomorphine 3d.gif
അപ്പോമോർഫീൻ
Systematic (IUPAC) name
(6aR)-6-methyl-5,6,6a,7-tetrahydro-4H-dibenzo[de,g]quinoline-10,11-diol
Identifiers
CAS number 41372-20-7
ATC code G04BE07 N04BC07
PubChem 6005
DrugBank APRD00531
Chemical data
Formula C17H17NO2 
Mol. mass 267.322 g/mol
SMILES search in eMolecules, PubChem
Pharmacokinetic data
Bioavailability 100% following sc injection
Protein binding ~50%
Metabolism Hepatic
Half life 40 minutes (range 30-60 minutes)
Excretion  ?
Therapeutic considerations
Pregnancy cat.

C

Legal status

Prescription only

Routes Oral, SC

മോർഫീൻ എന്ന പ്രകൃതിജന്യ-ആൽക്കലോയ്ഡിൽനിന്നും ഒരു ജലതന്മാത്ര നീക്കംചെയ്ത് വ്യുത്പാദിപ്പിക്കാവുന്ന കൃത്രിമ-ആൽക്കലോയ്ഡിനെ അപ്പോമോർഫീൻ എന്നു പറയുന്നു. ഫോർമുല, C17 H17 O2 N. അമ്ലത്തിന്റെ പ്രതിപ്രവർത്തനം കൊണ്ടാണ് മോർഫീനിൽനിന്ന് അപ്പോമോർഫീൻ സാധാരണയായി നിർമിക്കാറുള്ളത്. ജലതന്മാത്ര നഷ്ടപ്പെടുന്നതോടൊപ്പം മോർഫീൻ-തന്മാത്രയുടെ സംരചനയിൽ ഒരു പുനഃക്രമീകരണവും (rearrangement) നടക്കുന്നുണ്ട്. അപ്പോമോർഫീൻ നിറമില്ലാത്തതും ക്രിസ്റ്റലീയവുമായ പദാർഥമാണ്. പക്ഷേ ഓക്സീകരണം മൂലം ഇതിന് എളുപ്പത്തിൽ പച്ച നിറം വന്നുചേരും. ജലത്തിൽ പ്രായേണ അലേയമായ അപ്പോമോർഫീൻ ആൽക്കഹോളിലും ക്ലോറൊഫോമിലും അലിയും. ഹൈഡ്രോക്ലോറൈഡ് രൂപത്തിൽ ഇത് ഒരു വമനൌഷധമായി ഉപയോഗിക്കാറുണ്ട്. കുത്തിവയ്പായും വായിൽക്കൂടെയും ഇതു കൊടുക്കാം. താഴ്ന്ന മാത്രകളിൽ അപ്പോമോർഫീൻ കഫനിഷ്കാസകമായി (expectorant) പ്രവർത്തിക്കുന്നു.

[തിരുത്തുക] പുറംകണ്ണികൾ


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോമോർഫീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അപ്പോമോർഫീൻ&oldid=1294803" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ