അപ്പലേച്ചിയൻ പർവതം
| അപ്പലേച്ചിയൻ പർവതം | |
| അപ്പലേച്ചിയൻ | |
| Range | |
|
View from the slopes of Back Allegheny Mountain, looking east, in the Appalachian Mountains. Visible are Allegheny Mountain (in the Monongahela National Forest of West Virginia, middle distance) and Shenandoah Mountain (in the George Washington National Forest of Virginia, far distance).
|
|
| രാജ്യങ്ങൾ | United States, Canada |
|---|---|
| Region | Newfoundland,[1][2] |
| ഏറ്റവും ഉയർന്ന സ്ഥലം | Mount Mitchell |
| - elevation | 6,684 ft (2,037 m) |
| Orogeny | Taconic |
| Period | Ordovician |
യു.എസ്സിന്റെ കിഴക്കരികിലുള്ള പർവതമേഖലയാണ് അപ്പലേച്ചിയൻ പർവതം എന്ന പേരിൽ അറിയപ്പെടുന്നത്. വടക്ക് ന്യൂഫൌണ്ട്‌ലൻഡ് മുതൽ തെക്ക് അലബാമാവരെ 2,415 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ മലനിരകളുടെ വീതി ചിലയിടങ്ങളിൽ 480 കിലോമീറ്ററോളം വരും.
അറ്റ്ലാന്റിക്ക് തീരത്തിനു സമാന്തരമായുള്ള രണ്ടു പംക്തികളായിട്ടാണ് ഈ പർവതങ്ങൾ സ്ഥിതിചെയ്യുന്നത്. ബ്ളൂറിഡ്ജ് എന്നും ഗ്രേറ്റ്സ്മോക്കി എന്നും അറിയപ്പെടുന്ന കിഴക്കേ നിര ഉദ്ദേശം 1,200 മീറ്റർ ഉയരത്തിൽ, നീണ്ടു കിടക്കുന്നു. ന്യൂയോർക്കിനു വടക്കു ഭാഗത്തായുള്ള ഹഡ്സൺ ലേക്ക് താഴ്വരയൊഴിച്ചാൽ ഈ നിര ഇടതടവില്ലാത്തതാണ്. പൊതുവേ വന്യവൃക്ഷങ്ങൾ നിറഞ്ഞ ഊഷരഭൂമിയാണിത്. ഈ മലനിരകളുടെ മുകൾപ്പരപ്പിലൂടെ വെട്ടിയിട്ടുള്ള സൌകര്യപ്രദമായ പാതയും അവിടവിടെയുള്ള വന്യമൃഗസങ്കേതങ്ങളും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
അല്ലിഗെനി പർവതങ്ങളാണ് പടിഞ്ഞാറു സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കിടയിലാണ് ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്വര. ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഈ താഴ്വര ഖനിജസമ്പത്തിന്റെ കാര്യത്തിലും മുന്നിട്ടുനിൽക്കുന്നു. താഴ്വരയുടെ പടിഞ്ഞാറൻ അതിർത്തി അല്ലിഗെനി നിരയുടെ ചെങ്കുത്തായ മലഞ്ചരിവുകളാണ്. ഈ നിരയുടെ മറ്റേവശം ക്രമേണ ചാഞ്ഞിറങ്ങി പടിഞ്ഞാറൻ സമതലങ്ങളിൽ ലയിക്കുന്നു. കിഴക്കേ അരികിൽ 1,215 മീറ്ററോളം ഉയരം വരും. ഏറ്റവും പൊക്കംകൂടിയ ശിഖരങ്ങളിൽപോലും നിബിഡവനങ്ങൾ കാണാം. സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്.
കൽക്കരി, എണ്ണ തുടങ്ങി സമ്പദ്പ്രധാനങ്ങളായ ധാരാളം ധാതുക്കൾ ഇവിടെ ഉപസ്ഥിതമാണ്. അല്ലിഗെനി നിരകളാണ് കൂടുതൽ സമ്പന്നം. ഇവിടങ്ങളിലെല്ലാം ഖനനം നടന്നുവരുന്നു. മലമുകളിലേക്കു വളഞ്ഞുപുളഞ്ഞുകയറുന്ന നിരവധി റെയിൽപ്പാതകൾ ഇവിടെ കാണാം.
യു.എസ്സിന്റെ ചരിത്രത്തിലും സമ്പദ്വ്യവസ്ഥയിലും അപ്പലേച്ചിയൻ മലനിരകൾ അത്യധികസ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ആധിപത്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും അമേരിക്കൻ സ്വാതന്ത്ര്യയുദ്ധവും നടന്നത് അപ്പലേച്ചിയൻ താഴ്വരയിലായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഏറെക്കുറെ പ്രതിബന്ധമായിരുന്നു ഈ പർവതം. ജനാധിവാസം കുറഞ്ഞ ഈ മേഖലയിലെ നിവാസികൾ ഇന്നും താരതമ്യേന അപരിഷ്കൃതരാണ്.
[തിരുത്തുക] അവലംബം
- ↑ "International Appalachian Trail- Newfoundland". Iatnl.ca. http://www.iatnl.ca/, ശേഖരിച്ചത്: 2010-11-06.
- ↑ Cees R. van Staal, Mineral Deposits of Canada: Regional Metallogeny: Pre-Carboniferous tectonic evolution and metallogeny of the Canadian Appalachians, Geological Survey of Canada website
[തിരുത്തുക] പുറംകണ്ണികൾ
- http://animals.about.com/od/environmenthabitat/p/appalachian.htm
- http://www.peakware.com/areas.html?a=308
- http://www.infoplease.com/ce6/us/A0804389.html
- http://www.britannica.com/EBchecked/topic/30353/Appalachian-Mountains
[തിരുത്തുക] വീഡിയോ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പലേച്ചിയൻ പർവതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |