അപ്പര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പര്‍ എന്നും അറിയപ്പെട്ടിരുന്ന തിരുനാവുക്കരശ് (തമിഴ്:திருநாவுக்கரசர) ശൈവസിദ്ധന്മാരില്‍ പ്രധാനപ്പെട്ട നാലു സമയാചാര്യന്മാരില്‍ ഒരാളായിരുന്നു[അവലംബം ആവശ്യമാണ്]. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
[തിരുത്തുക] ജീവിതരേഖ
വെള്ളാളദമ്പതികളായ മതിനിയാരുടേയും പിഗളനാരുടേയും മകനായി കൂടല്ലൂരില്‍ ജനിച്ചു. മരുള്‍നീക്കിയാര്‍ എന്നായിരുന്നു പേര്. വിധവയായിത്തീര്‍ന്ന സഹോദരി തിലകവതിയും കുട്ടിയായിരുന്ന മരുള്‍നീക്കിയാരും അനാഥരായി ജീവിച്ചുപോന്നു. വളര്‍ന്നപ്പോള്‍ അപ്പര്‍ ജൈനമത വിശ്വാസിയായി. പാടലീപുത്രത്തിലെ ജൈനമഠാധിപതിയായി അപ്പര്‍. എന്നാല്‍ സഹോദരിയുടെ ആവശ്യപ്രകാരം ജൈനമതം ഉപേക്ഷിച്ചു ശൈവമതത്തിലേക്കു മടങ്ങി. എല്ലാ ശിവക്ഷേത്രങ്ങളിലും അദ്ദേഹം തീര്‍ഥ യാത്ര നടത്തി. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശ്വിത്വം, വശീത്വം, പ്രാപ്തി, പ്രാകാശ്യം എന്നീ അഷ്ടൈശ്വര്യ സിദ്ധികളുണ്ടയിരുന്ന അപ്പര്‍ക്ക് ആകാശഗമനം നടത്താന്‍ കഴിയുമായിരുന്നു.[അവലംബം ആവശ്യമാണ്]
എല്ലാ വസ്തുക്കളിലും അദ്ദേഹം ദൈവത്തെ കണ്ടു. സര്‍വ്വശകതനായ ശിവന്റെ കൈവിരുതാണ് ലോകത്തില്‍ കാണുന്നതെല്ലാം എന്നദ്ദേഹം പാടിനടന്നു. അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നും പ്രസിദ്ധമാണ്. വെള്ളാളനായ അപ്പര്‍ യഥാര്‍ഥ കര്‍ഷകനായി ജീവിച്ചു. കലപ്പയുടെ ആകൃതിയിലുള്ള ഉപകരണവുമായി ക്ഷേത്രപരിസരങ്ങള്‍ അദ്ദേഹം വൃത്തിയാക്കിപോന്നു. ശരീരം കൊണ്ടും വാക്കു കൊണ്ടും ഹൃദയം കൊണ്ടും സേവനം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. സത്യം കൊണ്ടുഴുതിട്ട് അറിവിന്റെ വിത്ത് പാകണം എന്നദ്ദേഹം ഉല്‍ബോധിപ്പിച്ചിരുന്നു. കളവെന്ന കള പറിച്ചു കളഞ്ഞ് ക്ഷമയെന്ന ജലം കൊണ്ടു നനയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു. പമ്പാകലൂര്‍ എന്ന ക്ഷേത്ര പരിസരത്തു വച്ചദ്ദേഹം സമാധിയായി. തമിഴ്‌നാട്ടിലെ ശിവക്ഷേത്രങ്ങളില്‍ അപ്പറുടെ വിഗ്രഹം ഇന്നും ആരാധിക്കപ്പെടുന്നു [അവലംബം ആവശ്യമാണ്].
[തിരുത്തുക] അവലംബം
എന്‍.ബി.എസ്സ് വിശ്വ വിജ്ഞാന കോശം വാല്യം 1