അന്റോണിനസ് പയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്റോണിനസ് പയസ്
റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി
Antoninus Pius Glyptothek Munich 337 cropped.jpg
ഭരണകാലം 11 ജൂലൈ 138 – 7 മാര്‍ച്ച് 161
പൂര്‍ണ്ണനാമം ടൈറ്റസ് ഔറേലിയസ് ഫുള്‍വിസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് (ജനനം മുതല്‍ ഹാഡ്രിയന്‍ ദത്തെടുത്തത് വരെ);
ടൈറ്റസ് യൂലിയസ് സീസര്‍ അന്റോണിനസ് (ദത്തെടുക്കല്‍ മുതല്‍ കിരീടധാരണം വരെ); സീസര്‍ ടൈറ്റസ് യൂലിയസ് ഹാഡ്രിയാനസ് അന്റോണിനസ് അഗസ്റ്റസ് പയസ്
(ചക്രവര്‍ത്തിയായി)
ജനനം 19 സെപ്റ്റംബര്‍ 86(86-09-19)
ജന്മസ്ഥലം ലാന്‍വിയത്തിനടുത്ത്
മരണം മാര്‍ച്ച് 7 161 (പ്രായം 74)
മരണസ്ഥലം ലോറിയം
Buried ഹാഡ്രിയന്റെ ശവകുടീരം
Predecessor ഹാഡ്രിയന്‍
Successor മാര്‍ക്കസ് ഒറേലിയസ്, ലൂഷ്യസ് വെറസ്
Wives ഫൗസ്റ്റിന
ക്ലിയോപാട്ര
Issue ഫൗസ്റ്റിന ദ യങര്‍, മറ്റൊരു പുത്രിയും രണ്‍റ്റ് പുത്രന്മാരും, എല്ലാവരും 138-ന് മുമ്പേ മരിച്ചു (സ്വാഭാവികം); മാര്‍കസ് ഔറേലിയസ്
, ലൂഷ്യസ് വെറസ്(ദത്ത്)
Dynasty അന്റോണൈന്‍
പിതാവ് ടൈറ്റസ് ഔറേലിയസ് ഫുള്‍വിയസ് (സ്വാഭാവികം);
ഹാഡ്രിയന്‍ (ദത്ത്, 25 ഫെബ്രുവരി 138 മുതല്‍)
മാതാവ് അറിയ ഫാഡില


അന്റോണിനസ് പയസ് എന്ന പേരിലറിയപ്പെടുന്ന ടൈറ്റസ് ഔറേലിയസ് ഫുള്‍വിയസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് ഒരു റോമന്‍ ചക്രവര്‍ത്തിയായിരുന്നു. റോമന്‍ കോണ്‍സലായിരുന്ന ഒറേലിയസ് ഫുള്‍വിയന്റെ മകനായി എ.ഡി. 86-ല്‍ ജനിച്ചു. ഭരണകാര്യങ്ങളില്‍ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹാഡ്രിയന്‍ (76-138) തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. എ.ഡി. 138-ല്‍ റോമന്‍ ചക്രവര്‍ത്തിയായി. 23 വര്‍ഷം ഇദ്ദേഹം രാജ്യം ഭരിച്ചു. റോമിലെ സെനറ്റുമായി രഞ്ജിപ്പോടുകൂടിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. റോമിന്റെ അതിര്‍ത്തിയുടെ നില ഭദ്രമാക്കിയത് ഇദ്ദേഹത്തിന്റെ വമ്പിച്ച നേട്ടമാണ്. ഇംഗ്ളണ്ടിലെ അന്റോണൈന്‍കോട്ട പണികഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. എ.ഡി. 161-ല്‍ അന്റോണിനസ് അന്തരിച്ചു. തുടര്‍ന്ന് ദത്തുപുത്രന്‍മാരായ മാര്‍ക്കസ് ഒറേലിയസും ലൂഷ്യസ് ഒറേലിയസ് വെറസും ചക്രവര്‍ത്തിമാരായി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം