അന്റീലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്റീലിയ
Ambani house mumbai.jpg

അന്റീലിയ, അൽട്ടാമൗണ്ട് രോഡിൽ നിന്നുമുള്ള കാഴ്ച

വസ്തുതകൾ
സ്ഥാനം മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
സ്ഥിതി Completed[1]
നിർമ്മാണം 2007-2010
ഉപയോഗം ഭവനം
Roof 173 metre (568 ft)[2]
നിലകൾ 27 (equivalent to 60 floors tower)[3]
ചെലവ് US$50-70 million[4][5][6]
കമ്പനികൾ
ആർക്കിടെക്ട് Perkins & Will
ഉടമസ്ഥൻ Mukesh Ambani

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനിയുടെ പുതിയ വീടാണ് അന്റീലിയ.[7] 600-ൽ പരം വീട്ടുജോലിക്കാരുള്ള ഈ വീട് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വീടാണ്. [8] 27 നിലകളാണ് ഇതിലുള്ളത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ താജ്‌ മഹൽ എന്നും ഈ വീടിനെ വിളിക്കപ്പെടുന്നു.

മുകേഷ് അംബാനിയും, ഭാര്യ നീത അംബാനിയും മുകേഷിന്റെ അമ്മയും, മുകേഷിന്റെ മൂന്ന് മക്കളുമാണ് ഈ വീട്ടിലെ താമസക്കാർ[9]

അന്റാലിന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപായ അന്റീലിയയിൽ നിന്ന് പ്രചോദനം കൊണ്ടാണ് മുകേഷ് ഈ വീടിന് ഈ പേര് നൽകിയത്.

സ്ഥലം[തിരുത്തുക]

ഒരു സ്വയർ മീറ്ററിന് പതിനായിരം അമേരിക്കൻ ഡോളരിൽ പരം വില മതിക്കുന്ന കുംബള ഹില്ലിലുള്ള ആൾടമൗണ്ട് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.[10][11]

2008 ഓഗസ്റ്റിൽ ചതുരസ്ര മീറ്ററിന് ഇരുപത്തി അയ്യായിരം അമേരിക്കൻ ഡോളർ വരെ വിലയുണ്ടായിരുന്നപ്പോൾ ലോകത്തിലെ തന്നെ 10-മാത്തെ വിലകൂടിയ സ്ഥലമായിരുന്നു ആൾടമൗണ്ട് റോഡ്.[12] (US$2,336 per sq foot)[13]

നിർമ്മിതി[തിരുത്തുക]

അമേരിക്കയിൽ നിന്നുള്ള ആർക്കിടെക്റ്റുകൾ വാസ്തുപ്രകാരം നിർമ്മിച്ചതാണ് ഈ വീട്. ചൈനീസ് ഫെങ് ഷൂയി പ്രകാരം വീട്ടിൽ പോസ്റ്റിറ്റീവ് എനർജി പരമാവധി ഉണ്ടാകത്തക്കവിധമാണ് ഇതിന്റെ നിർമ്മാണം. ഈ വീടിന്റെ എല്ലാ നിലകളും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാണ്, അവ നിർമ്മിച്ചിരിക്കുന്ന വസ്തുക്കളിലും വളരെയധികം വ്യത്യാസം ഉണ്ട്.[9]

ഈ വീട്ടിൽ ഉള്ളവ:

  • 4,00,000 square feet (37,000 m2) ലിവിങ്ങ് സ്പേസ്.[9]
  • 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം.[9]
  • കാറുകളുടെ മെയിന്റനൻസിനുമാത്രമായി ഒരു നില.
  • ലോബിയിൽ 9 ലിഫ്റ്റുകൾ.[8]
  • 3 ഹെലിപ്പാഡുകളും ഒരു എയർ ട്രാഫിക് കണ്ട്രോൾ റൂമും.[14]
  • ഹെൽത് സ്പാ, യോഗാ സ്റ്റുഡിയോ, എട്ടാമത്തെ നിലയിൽ 50 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ സിനിമാ തിയറ്റർ,[15] ഒന്നിലധികം നീന്തൽക്കുളങ്ങൾ, മൂന്ന് നിലകളിൽ തൂക്ക് ഉദ്യാനങ്ങൾ, ഒരു ബോൾ റൂം.[9]
  • മനുഷ്യനിർമ്മിതമായ മഞ്ഞ് വീഴുന്ന ഒരു ഐസ് മുറി.[9]

നിർമ്മാണം[തിരുത്തുക]

ഷിക്കാഗോയിലുള്ള പെർക്കിൻസ് & വിൽ എന്ന ആർക്കിടെക്റ്റുകളാണ് ഈ കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. മെൽബണിലുള്ള ലെങ്ങ്ടൺ ഹോൾഡിങ്ങ്സ് എന്ന നിർമ്മാണ കമ്പനിക്കായിരുന്നു ഈ വീടിന്റെ നിർമ്മാണത്തിനുള്ള ചുമതല.[16] പക്ഷെ മറ്റൊരു കമ്പനിയാണ് നിർമ്മാണം പൂർത്തികരിച്ചതെന്ന് പറയപ്പെടുന്നു.[ആര്?]. മുംബൈയിലുള്ള സ്റ്റെർളിങ്ങ് എഞ്ചിനിയറിങ്ങ് കൺസൾട്ടൻസിക്കായിരുന്നു ഈ വീടിന്റെ സ്ട്രക്ചറൽ ഡിസൈനിങ്ങിന്റെ ചുമതല.

റിക്റ്റർ സ്കെയിലിൽ 8 വരെയുള്ള ഭൂകമ്പങ്ങളെ ചെറുക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം.[17]

ആരോപണങ്ങൾ[തിരുത്തുക]

പലരീതിയിലുള്ള ആരോപണങ്ങൾ ഈ വീടിന്റെ നിർമ്മാണത്തെക്കുറിച്ച് ഉയർന്ന് വന്നിരുന്നു.

2007-ൽ മഹാരാഷ്ട്ര സർക്കാർ, മുകേഷ് അംബാനിക്ക് ഈ സ്ഥലം വിറ്റ വകഫ് ബോർഡിന് ഈ സ്ഥലത്തിന്റെ വിൽപ്പനാവകാശമില്ലെന്ന് പറഞ്ഞ് ഈ നിർമ്മാണം നിയമാനുസരണമല്ലെന്ന് ആരോപിച്ചു.[8] മുകേഷ് പിന്നീട് 16 ലക്ഷം രൂപയ്ക്ക് (U$36,100) ഈ സ്ഥലത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫികറ്റ് വാങ്ങിയാണ് നിർമ്മാണം പുനരാരംഭിച്ചത്.[8]

ഈ വീട്ടിലുള്ള മൂന്ന് ഹെലിപ്പാഡുകൾക്കെതിരെയും ആരോപണം ഉയർന്നിരുന്നു. മുംബയിലുള്ള കെട്ടിടങ്ങളിൽ ഹെലിപ്പാഡ് നിർമ്മാണം അനുവദിക്കില്ലെന്ന് ആദ്യം ഇന്ത്യൻ നാവിക സേനയും, ഹെലിപ്പാഡ് ശബ്ദമലിനീകരണം ഉണ്ടാക്കുമെന്ന് എൺവയോണ്മെന്റ് മിനിസ്ട്രിയും ആരോപിച്ചു.[8]

മതിപ്പ് വില[തിരുത്തുക]

$1 ബില്യൺ അമേരിക്കൻ ഡോളർ വിലയുള്ള ഈ വീട് ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള വീടായി കരുതപ്പെടുന്നു.[13][18][19]

ഈ വീടിന്റെ ഡിസൈനിങ്ങിനായി റിലയൻസ് ഏൽപ്പിച്ചിരുന്ന വിൽ & ഹിർഷ് ബെഡ്നർ അസ്സോസിയേറ്റ്സിന്റെ ഡയറക്റ്റർ തോമസ് ജോൺസണിന്റെ അഭിപ്രായത്തിൽ ഈ വീടിന്റെ മതിപ്പ് വില $2 ബില്യൺ അമേരിക്കൻ ഡോളറാണ്.[20]

2008 ജൂണിൽ റിലയൻസ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത് ഈ വീട് പണിയാൻ $50–$70 മില്യൺ ചിലവാകുമെന്നാണ്.[21]. 2010-ൽ നിർമ്മാണം കഴിഞ്ഞപ്പോൾ ഈ സ്ഥലത്തിന്റെ കൂടിയ വിലയും കൂടി പരിഗണിച്ച് ഈ വീടിന് $1 ബില്യൺ മതിപ്പ് വില ഉണ്ടാകുന്ന് മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.[22][23][24]

അവലംബം[തിരുത്തുക]

  1. Reeba Zachariah, TNN, Oct 13, 2010, 01.23am IST. "Mukesh ready to move into mansion in the sky - The Times of India". Timesofindia.indiatimes.com. ശേഖരിച്ചത് 2010-10-13. 
  2. Emporis GmbH. "Residence Antilia, Mumbai, India". Emporis.com. ശേഖരിച്ചത് 2010-07-29. 
  3. "Personal Green Skyscrapers - The 60 Story Antilia House (GALLERY)". Trendhunter.com. ശേഖരിച്ചത് 2010-07-29. 
  4. Carmina, La (2010-04-09). "6 of Asia's most expensive cribs". CNNGo.com. ശേഖരിച്ചത് 2010-08-25. 
  5. "World's 11 most expensive homes : Rediff.com Business". Business.rediff.com. ശേഖരിച്ചത് 2010-08-25. 
  6. tom. "Most Expensive Home Ever Built". Most-expensive.net. ശേഖരിച്ചത് 2010-08-25. 
  7. "A peek into Mukesh Ambani's $2 hundred million Mumbai home". Rediff.com. ശേഖരിച്ചത് 2010-07-29. 
  8. 8.0 8.1 8.2 8.3 8.4 Headlines Today Bureau. "Mukesh Ambani all set to move into world's costliest house: India : India Today". Indiatoday.intoday.in. ശേഖരിച്ചത് 2010-10-14. [പ്രവർത്തിക്കാത്ത കണ്ണി]
  9. 9.0 9.1 9.2 9.3 9.4 9.5 Mumbai Billionaire's Home Boasts 27 Floors, Ocean and Slum Views by Mark Magnier, Los Angeles Times, October 24, 2010
  10. "Inside The World's First Billion-Dollar Home". Forbes. 2008-04-30. ശേഖരിച്ചത് 2010-08-25. 
  11. Woolsey, Matt (2008-05-01). "A peek into Mukesh Ambani's $2 bn Mumbai home". New York, NY: ReDiff via Forbes. ശേഖരിച്ചത് 2009-08-07. 
  12. Frank, Robert (2008-08-05). "The 10 Most Expensive Streets in the World - The Wealth Report - WSJ". Blogs.wsj.com. ശേഖരിച്ചത് 2010-11-17. 
  13. 13.0 13.1 "Mittal's address more expensive than Ambani's - Money - DNA". Dnaindia.com. 2008-08-04. ശേഖരിച്ചത് 2010-11-17. 
  14. "Mukesh Ambani’s new house – Antilla". aavaas. ശേഖരിച്ചത് 2010-07-29. 
  15. "Antilia the classiest residence for the richest Indian". Luxurylaunches.com. 2007-05-30. ശേഖരിച്ചത് 2010-07-29. 
  16. "Oh brother, spare me the time - World". smh.com.au. 2008-08-02. ശേഖരിച്ചത് 2010-10-13. 
  17. Kwek, Glenda (2010-10-15). "India's richest man builds first $1-billion home, Antilia, Ambani". Melbourne: Theage.com.au. ശേഖരിച്ചത് 2010-10-28. 
  18. "Indian industrialist to build US$1 billion “home” amidst Mumbai’s multimillion slum-dwellers". Asian Tribune. 2007-06-07. ശേഖരിച്ചത് 2010-11-17. 
  19. "Mukesh Ambani's new abode worth billion - Business News - IBNLive". Ibnlive.in.com. 2010-02-03. ശേഖരിച്ചത് 2010-11-17. 
  20. "Inside The World's First Billion-Dollar Home". Forbes.com. 2008-04-30. ശേഖരിച്ചത് 2010-11-17. 
  21. Giridharadas, Anand (2008-06-15). "Indian to the Core, and an Oligarch". The New York Times. 
  22. "Man Builds Himself a Billion Dollar Home". Mumbai, India: ABC News. 2008-01-29. ശേഖരിച്ചത് 2009-08-07. 
  23. Woolsey, Matt (2008-05-01). "Mukesh Ambani's US$2 billion home world's most expensive". New York, NY: Times of India via Forbes. ശേഖരിച്ചത് 2009-08-07. 
  24. Chandrashekhar. "Mukesh Ambani Mansion In The Sky". Mumbai, India: Oneindia.in. ശേഖരിച്ചത് 2009-08-07. 
"http://ml.wikipedia.org/w/index.php?title=അന്റീലിയ&oldid=1972379" എന്ന താളിൽനിന്നു ശേഖരിച്ചത്