അന്നപൂർണ്ണാദേവി
| Annapurna Devi അന്നപൂർണ്ണാദേവി |
|
|---|---|
| ജനനം | 23 ഏപ്രിൽ 1927 Maihar, India |
| സംഗീതശൈലി | Hindustani classical music |
| ഉപകരണം | surbahar |
| Associated acts | Allauddin Khan, Ali Akbar Khan, Ravi Shankar |
ഇന്ത്യയിലെ പ്രശസ്തയായ സുർബഹാർ വാദകയും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത വിദുഷിയുമാണ് അന്നപൂർണ്ണാദേവി (Devanagari: अन्नपूर्णा देवी; (Urdu: روشن آراخان ) .
ബാല്യം[തിരുത്തുക]
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഉന്നതമായ പാരമ്പര്യമാണ് അന്നപൂർണ്ണദേവി പ്രതിനിധീകരിക്കുന്നത്. 1927 ഏപ്രിൽ 23 ന് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ മകളായി മെയ്ഹാറിൽ ജനിച്ചു. സേനിയ മെയ്ഹാർഖരാനയിലെ വിഖ്യാത സംഗീതജ്ഞനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു. റോഷനാരാഖാൻ എന്നായിരുന്നു ആദ്യ പേര്. ഉസ്താദ് തന്നെയായിരുന്ന ആദ്യ ഗുരുവും. ഉസ്താദിന്റെ മൂന്നു പെൺകുട്ടികളിൽ (ജഹനാര, ശാരിജ, റോഷനാരാ) ഏറ്റവും ഇളയവളായിരുന്നു അന്നപൂർണ. ശാരിജ കുട്ടിക്കാലത്തേ മരിച്ചു പോയി. വിവാഹിതയായ ജഹനാരയ്ക്ക് ഭർത്തൃഗൃഹത്തിൽ തന്റെ സംഗീതത്തെ ചൊല്ലി ക്രൂര പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്നു. ഭർത്തൃമാതാവ് ജഹനാരയുടെ തംബുരു കത്തിച്ചുകളഞ്ഞതറിഞ്ഞ ഉസ്താദ്, റോഷനാരയെ സംഗീതം പഠിപ്പിക്കേണ്ടതില്ലെന്നു വിചാരിച്ചെങ്കിലും സഹോദരനായ അലി അക്ബാർഖാനെ സംഗീതം പഠിപ്പിക്കുന്നത് യാദൃശ്ചികമായി കാണാനിടയായ അദ്ദേഹം മനം മാറി അവർക്ക് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലും സിത്താറിലും സുർബഹാറിലും പരിശീലനം നൽകി. [1]പതിന്നാലാം വയസ്സിൽ മതം മാറി ഹിന്ദുവായി, ഉസ്താദിന്റെ ശിഷ്യനായിരുന്ന രവിശങ്കറിനെ വിവാഹം കഴിച്ചു.[2][3]
ബാൻസുരി വാദകരായ ഹരിപ്രസാദ് ചൗരസ്യയും നിത്യാനന്ദ് ഹാൽഡിപ്പൂരും അടക്കം നിരവധി പ്രസിദ്ധ ശിഷ്യരുണ്ട്.[4]
പുരസ്ക്കാരങ്ങൾ[തിരുത്തുക]
1977 ൽ പത്മഭൂഷൺ പുരസ്ക്കാരവും 1991 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. 1999ൽ വിശ്വഭാരതി സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.[5]
അവലംബം[തിരുത്തുക]
- ↑ ഹിന്ദുസ്ഥാനിസംഗീതം, എ.ഡി. മാധവൻ, ഡി.സി.ബുക്ക്സ് കോട്ടയം
- ↑ http://www.mathrubhumi.com/epaper/index.php?cat=1
- ↑ "ചെവി ഓർക്കുമ്പോൾ" (in മലയാളം). മലയാളം വാരിക. 2013 ജനുവരി 04. ശേഖരിച്ചത് 2013 മാർച്ച് 04.
- ↑ http://www.hindu.com/br/2005/06/28/stories/2005062800181400.htm
- ↑ Swapan Kumar Bondyopadhyay: An Unheard Melody: Annapurna Devi – an Authorised Biography, Roli, New Delhi, 2005. ISBN 81-7436-399-8.