അന്തർദേശീയ മുസ്ലിം പണ്ഡിതസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തർദേശീയ മുസ്ലിം പണ്ഡിത സഭ(അറബി:الاتحاد العالمي لعلماء المسلمين)(English:International Union of Muslim Scholars):ലോകരാജ്യങ്ങളിലെ എല്ലാ മുസ്ലിം ചിന്താ,കർമസരണികളിലും(മദ്ഹബ്) പെട്ട പണ്ഡിതൻമാരുടെ സർക്കാരിതര ഇസ്ലാമിക സ്ഥാപനമാണിത്. ഇസ്ലാമിൻറെ മധ്യമനിലപാടിനെ പ്രതിനിധീകരിക്കുന്ന സഭ ഏറ്റവും വലിയ അന്താരാഷ്ട്ര മുസ്ലിം പണ്ഡിത കൂട്ടായ്മയാണ്.

രൂപവത്കരണം[തിരുത്തുക]

2004 ജൂലൈ 11ന്(ഹിജ്റ വർഷം 1426 ജമാദുൽ ആഖർ 23)അയർലൻറിലെ ഡബ്ലിനിൽ(Dublin)ചേർന്ന യോഗത്തിലാണ് പണ്ഡിതസഭ രൂപവത്കരിക്കപ്പെട്ടത്. ഡബ്ലിൻ ആണ് ആസ്ഥാനം. [1] രൂപവത്കരണയോഗത്തിൽ പങ്കെടുത്തവരും ക്ഷണിക്കപ്പെട്ടവരും കൂട്ടായ്മയിൽ അംഗങ്ങളാണ്. ശാഖ ബെയ്റൂത്തിൽ.

ഘടന[തിരുത്തുക]

1 പൊതുസഭ (ജനറൽ അസംബ്ലി):-സ്ഥാപകാംഗങ്ങളും പിന്നീട് അംഗങ്ങളായവരുമടങ്ങിയതാണിത്.പണ്ഡിതസഭയുടെ ഏറ്റവുമധികം അധികാരങ്ങളുള്ള ബോഡിയാണിത്.

2 രക്ഷാധികാര സമിതി(ബോർഡ് ഓഫ് ട്രസ്റ്റീസ്):-നാലുവർഷ കാലാവധിയുള്ള സമിതി വർഷത്തിൽ ചുരുങ്ങിയത് ഒരിക്കൽ യോഗം ചേരും.

3 അധ്യക്ഷൻ(പ്രസിഡൻറ്):-പ്രഥമ അധ്യക്ഷൻ ഡോ.യൂസുഫുൽ ഖറദാവിയുടെ കാലാവധി 2010ജൂലൈ ഏഴ് വരെയാണ്.

4 ജനറൽ സെക്രട്ടറിയേറ്റ്‍:-സെക്രട്ടറി ജനറലായിരിക്കും ഇതിൻറെ അധ്യക്ഷൻ.

5 നിർവാഹക സമിതി(എക്സിക്യൂട്ടിവ്):-ആറ് മാസത്തിലൊരിക്കൽ യോഗം ചേരും.

സമിതി അധ്യക്ഷൻമാർ[തിരുത്തുക]

പണ്ഡിത സമിതിക്ക് കീഴിൽ എട്ട് സമിതികളുണ്ട്.

1 അംഗത്വ സമിതി(മെമ്പർഷിപ് കമ്മിറ്റി) -ശൈഖ് ഫൈസ്വൽ മൗലവി(അധ്യക്ഷൻ)

2 ഫിഖ്ഹ്,ഫത് വാ സമിതി -ശൈഖ് ഖാലിദ് അൽമദ്കൂർ

3 സാംസ്കാരം,ഗവേഷണം -ഡോ.ത്വാഹാ അബ്ദുറഹ് മാൻ

4 ഇസ്ലാമിക് ഇഷ്യൂസ് -ഡോ.അലി മുഹ് യിദ്ദീൻ അൽഖറദാഗി

5 ഇൻഫർമേഷൻ&പബ്ലിക് റിലേഷൻസ് -ഫഹ് മി ഹുവൈദി

6 പരിഭാഷ&രചനാ -ഡോ.അബ്ദുൽ മജീദ് നജ്ജാർ

7 ഇസ്ലാമിക ന്യൂനപക്ഷം -ഡോ.സ്വഫ് വത് ഖലീലോവിച്

8 സംവാദസമിതി -ഡോ.അഹ് മദ് ജാബല്ല

ലക് ഷ്യങ്ങൾ[തിരുത്തുക]

1 നൻമ കല്പിക്കുകയും തിൻമ വിരോധിക്കുകയും ചെയ്യുന്ന മധ്യമ സമൂഹമെന്ന ഇസ്ലാമിക സമൂഹത്തിൻറെ അസ്തിത്വം കാത്തുസൂക്ഷിക്കുക.

2 ഇസ്ലാമിൻറെ മധ്യമസരണിയുടെ പ്രചാരണത്തിലൂടെ ഇസ്ലാമികവിരുദ്ധ പ്രചാരണങ്ങളുടെ മുനയൊടിക്കുക.

3 ഇസ്ലാമികവ്യവസ്ഥിതിയുടെ സമഗ്രതയും സന്തുലിതത്വവും വിളംബരം ചെയ്യുക.

4 ഇസ്ലാമിൻറെ നാഗരിക സൗന്ദര്യം പ്രകാശിപ്പിക്കുക.

5 പുതുതായി ഉയർന്നുവരുന്ന പ്രശ്നങ്ങളിലും വിഷയങ്ങളിലും ഇസ്ലാമിക ശരീഅത്തിൻറെ നിയമനിർദേശങ്ങളും വീക്ഷണങ്ങളും നിർധാരണം ചെയ്ത്,ഗവേഷണം ചെയ്തെടുക്കുക.അതുവഴി ഇസ്ലാമിൻറെ നിത്യനൂതനത്വം നിലനിർത്തുക.

6 വൈവിധ്യങ്ങൾനിലനിർത്തിക്കൊണ്ട് തന്നെ പൊതുവെല്ലുവിളികൾ അതിജീവിക്കുന്നതിൽ വിവിധ മുസ്ലിം സരണികൾക്കിടയിൽ യോജിപ്പിൻറെയും ഐക്യത്തിൻറെയും പാതയൊരുക്കുക.

പ്രമുഖ അംഗങ്ങൾ[തിരുത്തുക]

ഡോ.യൂസുഫുൽ ഖറദാവി(അധ്യക്ഷൻ),ശൈഖ് അഹ് മദ് ബിൻ ഹമദ് അൽഖലീലി,ആയതുല്ലാ മുഹമ്മദ് അലി അത്തസ്ഖീരി,ഡോ.മുഹമ്മദ് സലിം അൽഅവ്വാ(സെക്രട്ടറി ജനറൽ),ഫൈസ്വൽ മൗലവി,ഡോ.അലി ഖറദാഗി,ശൈഖ് സൽമാൻ അൽഔദ,ഫഹ് മി ഹുവൈദി,ഡോ.ജമാൽ ബദവി,ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി നേതാവ് ഡോ.അബ്ദുൽഹഖ് അൽഅൻസ്വാരി, ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വി.സി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.

അവലംബം[തിരുത്തുക]

  1. International Union for Muslim Scholars. (Dublin, Ireland) Islamopedia

പുറം കണ്ണികൾ[തിരുത്തുക]