അന്താരാഷ്ട്ര മോൾ ദിനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകത
ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 1023) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 1023നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, ഘാതമായ 23നെ സൂചിപ്പിക്കുന്നതിനായി 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.
[തിരുത്തുക] വിഷയങ്ങൾ
| വർഷം | വിഷയം |
|---|---|
| 2009 | മോളാർ എക്സ്പ്രസ്സ് |
| 2010 | മോൾസ് ഓഫ് കരീബിയൻ |
| 2011 | മോൾസ് ഓഫ് ദി റൗണ്ട് ടേബിൾ |
[തിരുത്തുക] മറ്റ് ചില ആചാരങ്ങൾ
- ചില വിദ്യാലങ്ങൾ ഒക്ടോബർ 23നു അടുപ്പിച്ച് മോൾ ആഴ്ച തന്നെ ആചരിക്കാറുണ്ട്.[1]
- അമേരിക്കൻ കെമിക്കല് സൊസൈറ്റി ഒക്ടോബർ 23 വരുന്ന ആഴ്ചയിലെ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 7 ദിവസങ്ങളിൽ നാഷണൽ കെമിസ്ടി വീക്ക് നടത്തിവരുന്നു. [2]
[തിരുത്തുക] അവലംബം
- ↑ "Chemical club wins national recognition)". Central Michigan Life. 27 September 2004. http://media.www.cm-life.com/media/storage/paper906/news/2004/09/27/News/Chemical.Club.Wins.National.Recognition-2494711.shtml, ശേഖരിച്ചത്: October 6, 2010.
- ↑ "National Chemistry Week Celebrates 20 Years", Chemical & Engineering News 85 (51), December 17, 2007, http://pubs.acs.org/cen/acsnews/85/8551acsnews1.html, ശേഖരിച്ചത്: 2010-02-14
- കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം രസതന്ത്രം പുസ്തകം - 2004, പേജ് നം. 13 (പി.ഡി.എഫ്. പതിപ്പ്.