അനൂബിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അനൂബിസ്

ഈജിപ്ഷ്യന്‍ പുരാണത്തിലെ ചെന്നായയുടെ തലയുള്ള ഒരു ദേവനാണ് അനൂബിസ്. മരണാനന്തര ജീവിതത്തിന്റേയും മമ്മിവല്‍ക്കരണത്തിന്റേയും ദേവനാണ് അനൂബിസ്. പുരാതന ഈജിപ്ഷ്യന്‍ ഭാഷയില്‍ ഇന്‍പു എന്ന പേരിലാണ് ഈ ദേവന്‍ അറിയപ്പെടുന്നത്. കറുത്ത മനുഷ്യശരീരവും ചെന്നായയുടെയൊ കുറുക്കന്റെയോ ശിരസ്സും ചേര്‍ന്ന രൂപത്തിലും രോമനിബിഡമായ വാലോടുകൂടിയ കറുത്ത കുറുക്കന്റെ രൂപത്തിലും ഈ ദേവന്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

പുരാതന ഈജിപ്ത് രാജവംശങ്ങളില്‍ ഏറ്റവും പ്രമുഖസ്ഥാനം ഉള്ള ദേവനായിരുന്നു അനൂബിസ്. എന്നാല്‍ മദ്ധ്യകാല രാജവംശത്തില്‍ ആ സ്ഥാനം ഒസൈറിസ്സിന് നല്കപ്പെട്ടു. മരിച്ചവര്‍ക്ക് പരലോകത്തേക്കുള്ള വഴി തുറന്നുകൊടുക്കുന്നത് അനൂബിസ് ആണെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ 'ആത്മാക്കളുടെ മാര്‍ഗദര്‍ശി' എന്നും ഇതിനെ വിളിക്കുന്നു. ആത്മാക്കളുടെ മാര്‍ഗദര്‍ശി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം യവനദേവതയായ ഹെര്‍ബിസ് ആയിക്കരുതി ഇതിന് 'ഹെര്‍മാനുബിസ്' എന്ന പേര് പില്ക്കാലത്ത് നല്കിയിട്ടുള്ളതായും കാണുന്നു. മൃതദേഹം കേടുകൂടാതെ 'മമ്മി'യായി സൂക്ഷിക്കുന്ന വിദ്യ കണ്ടുപിടിച്ചയാള്‍ എന്ന നിലയിലും അനൂബിസ് ആരാധിക്കപ്പെട്ടിരുന്നു. ഒസൈറിസ്സിന്റെ ജഡത്തെയാണ് ആദ്യമായി അനൂബിസ് ഇതിന് വിധേയമാക്കിയതെന്നാണ് വിശ്വാസം. ശവസംസ്കാരപ്രാര്‍ഥനകളില്‍ അധികവും അനൂബിസിനെ സംബന്ധിച്ചവയാണ്. ഒസൈറിസ്സിന്റെ ഗണത്തില്‍പ്പെട്ട ദേവതയെന്ന നിലയ്ക്ക് അനൂബിസ് വളരെക്കാലം ആരാധിക്കപ്പെട്ടിരുന്നു.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%82%E0%B4%AC%E0%B4%BF%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം