അനുഷ്ടുപ്പ് (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനുഷ്ടുപ്പ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനുഷ്ടുപ്പ്: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. അനുഷ്ടുപ്പ്എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 8 അക്ഷരങ്ങൾ) വൃത്തം.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)

ഏതുമാവാമാദ്യവർണ്ണം;
നസങ്ങളതിനപ്പുറം
എല്ലാപ്പാദത്തിലും വർജ്ജ്യം;
പിന്നെ നാലിന്റെ ശേഷമായ്
സമത്തിൽ ജഗണം വേണം;
ജസമോജത്തിൽ വർജ്ജ്യമാം.
ഇതാണാനുഷ്ടുഭത്തിന്റെ
ലക്ഷണം കവിസമ്മതം.
സമത്തിലാദ്യപരമായ്
രേഫവും പതിവില്ല കേൾ;
നോക്കേണ്ടതിഹ സർവ്വത്ര
കേൾവിക്കുള്ളൊരു ഭംഗി താൻ.

[തിരുത്തുക] മറ്റു പേരുകൾ

താഴെപ്പറയുന്ന പേരുകൾ അനുഷ്ടുപ്പിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

  1. ആനുഷ്ടുഭം
  2. പദ്യം
  3. ശ്ലോകം

[തിരുത്തുക] ഉദാഹരണങ്ങൾ

[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

[തിരുത്തുക] മറ്റു വിവരങ്ങൾ

  1. ആദ്യത്തെ ശ്ലോകമെന്നു പ്രസിദ്ധമായ വാല്‌മീകിയുടെ മാ നിഷാദ... അനുഷ്ടുപ്പിലാണു്.
  2. രാമായണം, മഹാഭാരതം, മനുസ്മൃതി തുടങ്ങി പല ഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ശ്ലോകം അനുഷ്ടുപ്പാണു്.
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി