അനുരാഗ് കശ്യപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുരാഗ് കശ്യപ്
ജനനം 1972 സെപ്റ്റംബർ 10 (1972-09-10) (വയസ് 39)
ഘൊരക്ക്പൂർ ഉത്തർ പ്രദേശ്
ദേശീയത  ഇന്ത്യ
ഉദ്യോഗം ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ
സജീവം 1996–present
ജീവിത പങ്കാളി ആരതി ബജാജ് (divorced)
കൽക്കി കോചിലിൻ
(m. 2011–present)
ഐ.എം.ഡി.ബിയിൽ
www.imdb.com/name/nm0440604/


ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. വിവാദ ചിത്രമായ "ബ്ലാക്ക് ഫ്രൈഡേ" സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.[1][2][3]

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

ഉത്തർ പ്രദേശിലെ ഘൊരക്ക്പൂരിൽ ജനനം. ഹാൻസ് രാജ് കോളേജിൽനിന്നും സുവോളജിയിൽ ബിരുദം നേടി.[4][5][6] ഇക്കാലത്ത് ലഹരി വസ്ക്കുക്കൾക്ക് അടിമയായി. പിന്നീട് തെരുവ് നാടക സംഘത്തിൽ പ്രവർത്തിച്ചു. ചലച്ചിത്രമേളകളിൽ കണ്ട ലോകസിനിമകളിൽ ആകൃഷ്ടനായി 1993-ൽ ബോംബെയിലേക്ക് ചേക്കേറി. പിന്നീട് രാം ഗോപാൽ വർമ്മക്കൊപ്പം "സത്യ" എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി സിനിമയിൽ സജീവമായി. ആ വർഷത്തെ മികച്ച തിരക്കഥാക്കുള്ള സ്റ്റ്ർ സ്ക്കീൻ അവാർഡ് നേടി.

2000-ൽ ആദ്യ കഥാ ചിത്രം "പാഞ്ച്" സംവിധാനം ചെയ്തു. എന്നാൽ സെൻസർ ബോർഡിന്റെ കടുത്ത എതിർപ്പ് മൂലം ചിത്രം ഇതുവരേയും റിലീസ് ചെയ്തിട്ടില്ല.[7] ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം "ബ്ലാക്ക് ഫ്രൈഡേ" നീണ്ട കോടതി നടപടികൾക്ക് ശേഷം 2004-ൽ റിലീസ് ചെയ്തു.[8] ചിത്രം 57-മത് ലൊക്കാർനൊ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള Golden Leopard പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു,[9] 2007-ൽ സ്റ്റീഫൻ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച "നോ സ്മോക്കിങ്ങ്" എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആ വർഷം തന്നെ റിട്ടേൺ ഓഫ് ഹനുമാൻ"എന്ന ആനിമേഷൻ ചിത്രവും സംവിധാനം ചെയ്തു.

ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച "ദേവ് ഡി" 2009-ൽ പുറത്തിറങ്ങി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. 2010-ൽ സംവിധാനം ചെയ്ത "ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് " ആ വർഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തി.[10]

[തിരുത്തുക] ചലച്ചിത്രങ്ങൾ

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ

  • ശാഗ്രിദ് (2011)
  • തേരാ ക്യാ ഹോഗാ ജോണീ (2011)
  • ഐ ആം (2011)
  • ലക്ക് ബൈ ചാൻസ (2009)
  • ബ്ലാക്ക് ഫ്രൈഡേ (2004)

[തിരുത്തുക] സംവിധാനം ചെയ്ത് ചിത്രങ്ങൾ

  • ഗ്യാങ്ങ്സ് ഓഫ് വാസേപൂർ (2011)
  • ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
  • മുംബൈ കട്ടിങ്ങ്സ് (2010)
  • ഗുലാൽ (2009)
  • ദേവ് ഡി (2009)
  • റിട്ടേൺ ഓഫ് ഹനുമാൻ (2007)
  • നോ സ്മോക്കിങ്ങ് (2007)
  • ബ്ലാക്ക് ഫ്രൈഡേ (2004)
  • പാഞ്ച് (2003) (റിലീസ് ചെയ്തിട്ടില്ല)
  • ലാസ്റ്റ് ട്രയിൻ ടു മഹാഗലി (1999)

[തിരുത്തുക] കഥ/തിരക്കഥ രചിച്ച ചിത്രങ്ങൾ

  • മുംബൈ കട്ടിങ്ങ്സ് (2010)
  • ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
  • മുസ്ക്കുരാക്ക്സേ ദേഖ് സാരാ (2010)
  • ഉഡാൻ (2010)
  • ഗുലാൽ (2009)
  • ദേവ് ഡി (2009)
  • ഫൂൽ ആൻഡ് ഫൈനൽ (2007)
  • വാട്ടർ (2005)
  • പൈസാ വസൂൽ (2004)
  • ജൻഗ് (2000)
  • കോൻ (1999)
  • ശൂൽ (1999)
  • ലാസ്റ്റ് ട്രയിൻ ടു മഹാഗലി (1999)
  • സത്യ (1998)

[തിരുത്തുക] നിർമ്മിച്ച ചിത്രങ്ങൾ

  • ശൈത്താൻ (2011)
  • ഗ്യാങ്ങ്സ് ഓഫ് വാസേപൂർ (2011)
  • ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
  • ഉഡാൻ (2010)
  • ആമിർ (2008)


[തിരുത്തുക] പുരസ്കാരങ്ങൾ

2004 Locarno International Film Festival
  • Nominated Golden Leopard - ബ്ലാക്ക് ഫ്രൈഡേ
2010 Asia Pacific Screen Awards
  • Nominated - Best Children's Feature Film - ഉഡാൻ (2010)
2009 Asia Pacific Screen Awards
  • Achievement in Directing - ദേവ് ഡി (2009)
2011 ഫിലിംഫെയർ അവാർഡ്
  • മികച്ച തിരക്കഥ - ഉഡാൻ (2010)
  • മികച്ച കഥ - ഉഡാൻ (2010)
  • മികച്ച ചലച്ചിത്രം - ഉഡാൻ (2010)
Screen Weekly Awards
  • മികച്ച ചലച്ചിത്രം - ഉഡാൻ (2010)
  • മികച്ച കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് നാമനിർദേശം - ഉഡാൻ (2010)

[തിരുത്തുക] അവലംബം

  1. Somini Sengupta (2007-02-20). "In India, Showing Sectarian Pain to Eyes That Are Closed". The New York Times. http://www.nytimes.com/2007/02/20/movies/20parz.html, ശേഖരിച്ചത്: 2009-02-10. 
  2. Hiren Kotwani (2007-02-23). "I just can't be politically correct: Anurag Kashyap". Hindustan Times. http://www.hindustantimes.com/StoryPage/StoryPage.aspx?id=3892405d-96ca-4f2f-b932-d35f0328e03d, ശേഖരിച്ചത്: 2009-02-10. 
  3. "No Black Friday till blasts case verdict". Rediff.com. Press Trust of India. 2005-03-31. http://in.rediff.com/movies/2005/mar/31black.htm, ശേഖരിച്ചത്: 2009-02-10. 
  4. Why Sica Moved Patna
  5. 'Black Friday is based on facts!'
  6. Interview Anurag Kashyap (Part 1) : A Man With A Vision
  7. On the making of Paanch - Interview
  8. http://www.indianexpress.com/news/supreme-court-nod-for-release-of-black-frida/13692/
  9. "57th Locarno International Film Festival - International Competition". Locarno International Film Festival. August 2004. http://pictures.pardo.ch/press2004/INTERNATIONAL_COMPETITION/index.html, ശേഖരിച്ചത്: 2009-02-10. 
  10. http://movies.ndtv.com/movie_story.aspx?id=ENTEN20100148546&keyword=bollywood&section=Movies&subcatg=MOVIESINDIA

[തിരുത്തുക] ബാഹ്യകണ്ണികൾ

"http://ml.wikipedia.org/w/index.php?title=അനുരാഗ്_കശ്യപ്&oldid=1299826" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ