അനുദൈർഘ്യതരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനുദൈർഘ്യ തരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനുദൈർഘ്യ മർദ്ദ തരംഗം

ഭൗതികശാസ്ത്രത്തിൽ, ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കിൽ, അതിനെ അനുദൈർഘ്യതരംഗം (Longitudinal Waves)എന്ന് വിളിക്കുന്നു.

വൈദ്യുതകാന്തികവികിരണമല്ലാത്ത തരംഗങ്ങളിൽ പലതും അനുദൈർഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മർദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ശബ്ദതരംഗങ്ങളുടെ സ്ഥാനാന്തരവും (Displacement) ആവൃത്തിയും (Frequency) സമയവും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നൽകിയിരിക്കുന്നു.

y(x,t) = y_0 \sin\Bigg( \omega \left(t-\frac{x}{c} \right) \Bigg) ഇതിൽ

  • y തരംഗത്തിന്റെ തത്സമയ സ്ഥാനാന്തരം;
  • x തരംഗസ്രോതസ്സിൽ നിന്നും ഉള്ള അകലം
  • t കഴിഞ്ഞുപോയ സമയം;
  • y_0 തരംഗത്തിന്റെ ആയതി (Amplitude),
  • c തരംഗത്തിന്റെ വേഗത (Speed)
  • ω തരംഗത്തിന്റെ കോണീയാവൃത്തി / ഘൂർണനാവൃത്തി (Angular frequency)


ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മർദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.

Longitudinalwave.ogg
അനുദൈർഘ്യതരംഗം കാണിക്കുന്ന ചലച്ചിത്രം

[തിരുത്തുക] ഇതും കാണുക

തരംഗം

അനുപ്രസ്ഥതരംഗം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ