അനീമോമീറ്റര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

A hemispherical cup anemometer of the type invented in 1846 by John Thomas Romney Robinson
Cup-type anemometer with vertical axis and turnabout counter located at the Dübendorf museum of military aviation
A windmill style of anemometer

കാറ്റിന്റെ ഗതിവേഗം അളക്കുന്നതിനുള്ള ഉപകരണമാണ് അനീമോമീറ്റര്‍.

[തിരുത്തുക] പ്രവര്‍ത്തനരീതി

പലതരത്തിലുള്ള അനീമോമീറ്ററുകള്‍ പ്രചാരത്തിലുണ്ട്. കപ്പ് അനീമോമീറ്ററുകള്‍ (cup anemometers) ആണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. അര്‍ധഗോളാകൃതിയിലുള്ള മൂന്നോ നാലോ കപ്പുകള്‍ ഒരു ചക്രത്തിന്റെ പരിധിയില്‍ ഘടിപ്പിച്ചിരിക്കുന്നു. കപ്പുകളുടെ ഉള്‍വശത്ത് കാറ്റു പിടിക്കുമ്പോള്‍ ചക്രം തിരിയുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ചക്രം എത്ര പ്രാവശ്യം തിരിയുന്നു എന്നത് കാറ്റിന്റെ വേഗത്തെ ആശ്രയിച്ചിരിക്കും. യാന്ത്രികമായോ വൈദ്യുതി ഉപയോഗിച്ചോ ചക്രത്തിന്റെ ഭ്രമണവും തദ്വാരാ കാറ്റിന്റെ വേഗവും സൂചിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചക്രവുമായി ഘടിപ്പിച്ചിരിക്കും.[1]

പ്ളേറ്റ് അനീമോമീറ്ററുകള്‍ (plate anemometers) വളരെ ലളിതമാണ്. ഇതില്‍ വായുവിന്റെ പ്രവേശനംമൂലം, കുത്തനെ നാട്ടിയിരിക്കുന്ന ഒരു പ്ളേറ്റ് കാറ്റിന്റെ ദിശയിലേക്കു വ്യതിചലിക്കുന്നു. പ്ളേറ്റിനോട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സൂചനിയും സ്കെയിലും ഉപയോഗിച്ച് ഈ വ്യതിയാനം അളക്കുകയും കാറ്റിന്റെ വേഗം എത്രയെന്നു കാണുകയും ചെയ്യാം. സ്വയം ലേഖനക്ഷമമായതാണ് അനീമോഗ്രാഫ്. ബെര്‍ണൊലിതത്ത്വ(Bernoulli's Principle)ത്തെ ആശ്രയിച്ചാണ് പ്രെഷര്‍ ട്യൂബ് അനീമോമീറ്റര്‍ (pressure tube anemometer) പ്രവര്‍ത്തിക്കുന്നത്. ഈ ഉപകരണത്തില്‍ കാറ്റിന്റെ വേഗമനുസരിച്ച് ഉണ്ടാകുന്ന മര്‍ദവ്യത്യാസമാണ് അളക്കുന്നത്. വിമാനങ്ങളില്‍ സാധാരണയായി ഇതുപയോഗിച്ചുവരുന്നു.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Wiktionary-logo-en.png
anemometer എന്ന വാക്ക് തിരയുക
വിക്കി ഡിക്ഷ്ണറി, സൌജന്യ ഡിക്ഷ്ണറി.

[തിരുത്തുക] അവലംബം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം