അധോവായു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്തനികളും മറ്റ് ചില ജന്തുക്കളും മലാശയത്തിലൂടെ പുറംതള്ളുന്ന, ദഹനപ്രക്രീയയിലെ ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു. മലം വൻകുടലിൽ നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം മലദ്വാരത്തിലെ സ്ഫിങ്ക്റ്റർ പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ പൃഷ്ടം അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്.

"http://ml.wikipedia.org/w/index.php?title=അധോവായു&oldid=1711853" എന്ന താളിൽനിന്നു ശേഖരിച്ചത്