അധോമൂത്രമാർഗത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അധോമൂത്രമാർഗത | |
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| Example of penis with hypospadias | |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 | Q54. |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 | 752.61, 752.6 |
| രോഗവിവരസംഗ്രഹ കോഡ് | 29907 |
| മെഡ്‌ലൈൻ പ്ലസ് | 001286 |
| ഇ-മെഡിസിൻ | ped/1136 |
മൂത്രദ്വാരം മൂത്രക്കുഴലിന്റെ നിജസ്ഥാനത്തു നിന്ന് താഴെയോ ഗുഹ്യപ്രദേശത്തോ സ്ഥിതിചെയ്യുന്ന ജന്മസിദ്ധ വൈകല്യത്തെ അധോമൂത്രമാർഗത (hypospadias) എന്നു പറയുന്നു. പുരുഷന്മാരിൽ 350-ന് ഒന്ന് എന്ന തോതിൽ ഈ വൈകൃതം ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.
- ഗ്ലാൻഡുലർ (glandular)
- കൊറോണൽ (coronal)
- പീനിയൽ (penial)
- പീനോ-സ്ക്രോട്ടൽ (peno-scrotal)
- പെരിണിയൽ (perineal)
എന്നീ അഞ്ചുവിധത്തിൽ മൂത്രദ്വാരത്തിന്റെ സ്ഥാനഭേദമനുസരിച്ച് അധോമൂത്ര മാർഗതയെ തരംതിരിച്ചിട്ടുണ്ട്. ഗ്ലാൻഡുലാർ അധോമൂത്രമാർഗതയാണ് ഏറ്റവും അധികം കണ്ടുവരുന്നത്. മൂത്രക്കുഴലിനു പകരം നാരുകളുള്ള പേശികൾ തൽസ്ഥനത്തു കാണുന്നതാണ് ഇതിന്റെ ലക്ഷണം. ശസ്ത്രക്രിയവഴി ഈ ക്രമക്കേട് കുറെയൊക്കെ പരിഹരിക്കാവുന്നതാണ്.
പുറംകണ്ണികൾ[തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധോമൂത്രമാർഗത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |