അഡ്മിറല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാവികസേനയുടെ തലവന്‍ എന്നാണ് ഈവാക്കിനര്‍ത്ഥം. സമുദ്രാധിപന്‍ എന്ന് അര്‍ത്ഥം വരുന്ന 'അമീര്‍ - അല്‍ - ബഹര്‍ അന്ന അറബി പദമാണ് അഡ്മിറലിന്റെ മൂലരൂപം. 11--13 നൂറ്റാണ്ടുകളില്‍ നടന്ന കുരിശു യുദ്ധങ്ങള്‍ക്കിടക്ക് അറബി ഭാഷയില്‍ നിന്ന് ഇംഗ്ലീഷു ഭാഷയിലേക്കു കടന്നുവന്ന പലപദങ്ങളില്‍ ഒന്നാണിതെന്നു കരുതുന്നു. 1297-ലാണു ഒരു സൈനിക പദവിയെ സൂചിപ്പിക്കാന്‍ ഈപദം ഇംഗ്ലീഷില്‍ ആദ്യമായി ഉപയൊഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളില്‍ല്‍ കാണാം[അവലംബം ചേര്‍ക്കേണ്ടതുണ്ട്].
നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടുകീഴിലുള്ള ഉദ്യൊഗസ്ഥനാണ് വൈസ് അഡ്മിറല്‍. ബ്രിട്ടണിലെ പൊലെ ഇന്ത്യന്‍ നവികസേനയിലും അഡ്മിറല്‍ വൈസ് അഡ്മിറല്‍ എന്നീസ്ഥാനങ്ങളുണ്ട്.

