അഡീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡീല
Adela of Normandy
Countess of Blois
Tenure 1089 – 19 May 1102
Spouse Stephen II, Count of Blois
Issue
William, Count of Chartres
Theobald II, Count of Champagne
Stephen, King of the English
Lucia-Mahaut d'Avranches, Countess of Chester
Agnes of Blois
Eléonore, Countess of Vermandois
Alice, Countess of Joigni
Lithuise of Brai, Viscountess of Troyes
Philip, Bishop of Châlons-sur-Marne
Henry, Bishop of Winchester
House Norman dynasty
Father William I of England
Mother Matilda of Flanders
Born c. 1067
Normandy, France
Died 8 മാർച്ച് 1137 (aged c. 70)
Marcigny-sur-Loire, France

ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യം I-ആമന്റെ (1027-87) പുത്രിയും സ്റ്റീഫൻ രാജാവിന്റെ (1097-1154) മാതാവുമായിരുന്നു അഡീല (1062 - 1137). മ്യോക്സിലെയും ബ്രൈയിലെയും പ്രഭുവായിരുന്ന സ്റ്റീഫനെ 1080-ൽ വിവാഹം ചെയ്തു. സ്റ്റീഫൻ കുരിശുയുദ്ധത്തിൽ പങ്കെടുക്കാൻ പോയപ്പോൾ (1095-99) നാടു ഭരിച്ചിരുന്നത് അഡീലയായിരുന്നു. സ്റ്റീഫൻ മരിച്ചപ്പോൾ അവർ റീജന്റായി ഭരണം നടത്തി. തുടർന്ന് രണ്ടാമത്തെ മകനായ തിയോബാൾഡിനെ ഭരണം ഏല്പിച്ചു. 1137-ൽ അഡീല അന്തരിച്ചു. ഇടപ്രഭുക്കൻമാരും പള്ളിയധികാരികളും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായപ്പോൾ മധ്യവർത്തിയായി പ്രവർത്തിച്ച് ഇരുകൂട്ടരേയും അനുരഞ്ജനത്തിലെത്തിക്കാൻ ഇവർ സാരമായ സേവനം ചെയ്തിട്ടുണ്ട്. 1135-ൽ ഇംഗ്ളണ്ടിലെ രാജാവായിത്തീർന്ന സ്റ്റീഫൻ ഇവരുടെ മൂന്നാമത്തെ പുത്രനാണ്.

[തിരുത്തുക] അവലംബം


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡീല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അഡീല&oldid=1140841" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ