അഡിപ്പിക് അമ്ലം
| അഡിപ്പിക് അമ്ളം Adipic acid |
|
|---|---|
| IUPAC നാമം | hexanedioic acid |
| മറ്റു പേരുകൾ | hexane-1,6-dioic acid |
| Identifiers | |
| CAS number | 124-04-9 |
| PubChem | |
| EC-number | 204-673-3 |
| KEGG | D08839 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C6H10O4 |
| Molar mass | 146.14 g mol−1 |
| Appearance | White crystals (monoclinic)[1] |
| സാന്ദ്രത | 1.36 g/cm3 |
| ദ്രവണാങ്കം |
152.1 °C, 425 K, 306 °F |
| ക്വഥനാങ്കം |
337.5 °C, 611 K, 640 °F |
| Solubility in water | fairly soluble[2] |
| അമ്ലത്വം (pKa) | 4.43, 5.41 |
| Hazards | |
| MSDS | External MSDS |
| EU classification | Irritant (Xi) |
| EU Index | 607-144-00-9 |
| R-phrases | R36 |
| Flash point | 196 °C |
| Autoignition temperature |
422 ºC |
| LD50 | 3600 mg/kg (rat) |
| Related compounds | |
| Related dicarboxylic acids | glutaric acid pimelic acid |
| Related compounds | hexanoic acid adipic acid dihydrazide |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ഒരു കാർബണിക അമ്ളം. ഫോർമുല, HOOC. (CH2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150°C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പിൽ നിന്നാണ്. കൊഴുപ്പ് എന്നർഥമുള്ള, ലത്തീൻ പദമായ 'അഡെപ്സി'ൽ നിന്നാണ് ഈ അമ്ലത്തിന് അഡിപ്പിക് അമ്ലം എന്ന പേരുണ്ടായത്.
സാന്ദ്രനൈട്രിക് അമ്ലംകൊണ്ട് ചാക്രിക ഹെക്സനോൾ ഓക്സീകരിച്ച് അഡിപ്പിക് അമ്ലം വൻതോതിൽ നിർമിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാൻ, കാർബൺ മോണോക്സൈഡ്, ജലം എന്നിവ തമ്മിൽ പ്രവർത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം. സോഡിയോ മലോണിക് എസ്റ്ററിൽനിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിർമിക്കാം.
നൈലോൺ നിർമാണത്തിൽ ഒരു ഇടയൗഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ലം. ഇതിന്റെ ചില എസ്റ്ററുകൾ പ്ലാസ്റ്റിക്കുകളുടെയും പോളി യൂറിഥേൻ-റബറുകളുടെയും വ്യവസായങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.
അവലംബം [തിരുത്തുക]
- ↑ http://onlinelibrary.wiley.com/doi/10.1002/recl.19410600805/abstract
- ↑ Gaivoronskii first2 = V. A., A. N.; Granzhan, V. A. (2005), "Solubility of Adipic Acid in Organic Solvents and Water", Russian Journal of Applied Chemistry 78 (3): 404–08, doi:10.1007/s11167-005-0305-0
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- International Chemical Safety Card 0369
- SIDS Initial Assessment Report for Adipic acid from the Organisation for Economic Co-operation and Development (OECD)
- adipic acid on chemicalland
- Solutia Inc product website
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡിപ്പിക് അമ്ലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |