അടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)
അടൂർ, പത്തനംതിട്ട
Map of India showing location of Kerala
Location of അടൂർ, പത്തനംതിട്ട
അടൂർ, പത്തനംതിട്ട
Location of അടൂർ, പത്തനംതിട്ട
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) പത്തനംതിട്ട
നഗരസഭാധ്യക്ഷൻ ഉമ്മൻ തോമസ്
ജനസംഖ്യ 28 (2001)
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 9°06′N 76°26′E / 9.1°N 76.44°E / 9.1; 76.44 പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് അടൂർ. അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി പല പ്രശസ്തരുടെയും ജന്മസ്ഥലം അടൂരാണ്. കേരള തനതു കലാ അക്കാദമി(The Kerala institute of folklore and folk arts) അടൂരിൽ സ്ഥിതി ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

മഹാശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുള്ളതിൽ നിന്നും സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഈ പ്രദേശത്തു ജനവാസമുണ്ടായിരുന്നതായി മനസിലാക്കാം. സംഘകാല കൃതികളിൽ പോലും അടൂരിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. സംഘകാലത്തിനു ശേഷം ഈ പ്രദേശം ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനത്തിലായി. നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്ന ബുദ്ധമതത്തെ തകർത്തെറിഞ്ഞുകൊണ്ട്, പിൽക്കാലത്ത് ആര്യാധിനിവേശവും, ഹൈന്ദവമതവും ആധിപത്യം സ്ഥാപിച്ചു. എ.ഡി 8-ആം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടു വരെ മഹോദയപുരം ആസ്ഥാനമാക്കി, കേരളം ഭരിച്ചിരുന്ന ചേരന്മാരുടെ കാലത്ത്, അർദ്ധ സ്വയംഭരണത്തോടു കൂടിയ ചെങ്കഴന്നൂർ അഥവാ ചെന്നീർക്കര നാടിന്റെ അധികാര പരിധിയിലായിരുന്നു ഈ പ്രദേശം. പിന്നീട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപത്തിന്റെ അധീനതയിലായി. ക്രി.വ 1741-ൽ വേണാട്ടിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയിടത്ത് സ്വരൂപത്തെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കുന്നതു വരെ അടൂർ ദേശം ഇളയിടത്ത് സ്വരൂപത്തിന്റെ വകയായിരുന്നു. തുടർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പുവരെ ഈ പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എൻ എസ് എസ്, എസ്എൻഡിപി എന്നീ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഈ നാടിന്റെ സാമൂഹിക വളർച്ചയിൽ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. 1934-ൽ എസ്എൻഡിപി യോഗത്തിന്റെ മന്ദിര ശിലാസ്ഥാപനം നിർവ്വഹിക്കാൻ മഹാത്മാഗാന്ധി അടൂരിലെത്തിയിട്ടുണ്ട്. 1941 മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പ്രദേശത്ത് പ്രവർത്തിച്ചുതുടങ്ങി.

[തിരുത്തുക] സ്ഥലനാമോല്പത്തി

ദാനം കിട്ടിയ നാട് എന്നർത്ഥം വരുന്ന 'അടർന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂർ എന്ന പേരുണ്ടായതെന്ന് കരുതുന്നു. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ്, പണം കൈപ്പറ്റിക്കൊണ്ട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക്, ഈ പ്രദേശം അട്ടിപ്പേറായി നൽകുകയുണ്ടായെന്നും അങ്ങനെ അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള “അടു”, “ഊർ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥലനാമം ഉണ്ടായതെന്നും ഒരു അഭിപ്രായമുണ്ട്. അടര് -യുദ്ധം ,ഊര്-സ്ഥലം യുദ്ധംനടന്നസ്ഥലം എന്നാണ് പ്രസിദ്ധവും യുക്തിബധ്ഡവുമുള്ള നിരുക്തം.

[തിരുത്തുക] പ്രധാന ആകർഷണങ്ങൾ

വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന മണ്ണടി അടൂരുനിന്നും 8 കിലോമീറ്റർ മാത്രം അകലെയാണ്. ഇവിടെ വെച്ചാണ് വേലുത്തമ്പി ദളവവീരചരമം പ്രാപിച്ചത്. അടൂരിലെ പുരാതനമായ ഭഗവതീക്ഷേത്രത്തിൽ അമൂല്യമായ ചില ശിലാശില്പങ്ങളുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഇവിടുത്തെ ഉത്സവം. അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ്. പത്തുദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിലെ മുഖ്യ ആകർഷണം പത്താം ദിവസത്തെ ഗജമേളയാണ്. നെറ്റിപ്പട്ടവും മുത്തുക്കുടകളും ചൂടിയ ആനകൾ ഈ ദിവസം നഗരത്തെ അലങ്കരിക്കുന്നു.

കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന്റെ സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത. മലഞ്ചരക്കു വ്യാപാരത്തിനു വളരെ പ്രശസ്തമാണ് ദിവാൻ രാജാകേശവദാസൻ സ്ഥാപിച്ച അനന്തരാമപുരം മാർക്കറ്റ് എന്ന പറക്കോട് ചന്ത. ഒരു കാലത്ത് തിരുവിതാംകൂറിലെ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു ഇത് . പുനലൂർ റോഡിൽ അടൂരിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] ഭൂമിശാസ്ത്രപരമായ സ്ഥാനം

തിരുവനന്തപുരത്തിനും എറണാകുളത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന അടൂരിലേക്ക് എത്തുവാനുള്ള പ്രധാന പാത എം.സി.റോഡാണ് .കായംകുളത്തു നിന്നും പുനലൂരിൽ നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളുമുണ്ട്. അടൂരിന് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ 25 കിലോമീറ്റർ അകലെയുള്ള ചെങ്ങന്നൂരാണ്. ആലപ്പുഴ ജില്ലയിലെ കായംകുളം റെയിൽവേസ്റ്റേഷൻ അടൂരിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്.

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പി.ജി.എം.ബോയ്സ്ഹയർ സെക്കണ്ടറി സ്കൂൾ, പറക്കോട്
  • പി.ജി.എം.ഗേൾസ് ഹയർ ‍ സെക്കണ്ടറി സ്കൂൾ, പറക്കോട്
  • ഗവ. എൽ.പി.സ്കൂൾ
  • ഗവ. യു.പി.സ്കൂൾ
  • ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
  • ഗവ. ഗേൾസ് ഹൈസ്കൂൾ
  • കേന്ദ്രീയ വിദ്യാലയം
  • സെന്റ് മേരീസ് മഹിളാമന്ദിരം ഹൈസ്കൂൾ
  • ഹോളി ഏയ്ജൽസ് ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ
  • തപോവൻ പബ്ലിക് സ്കൂൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=അടൂർ&oldid=1211329" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ