അടിയന്തിരാവസ്ഥ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു രാജ്യത്തെ ഭരണകൂടം ആ രാജ്യത്തെ ഭരണഘടനയിലെ വകുപ്പുകളനുസരിച്ച് ഭരണസംവിധാനം താത്കാലികമായി റദ്ദുചെയ്ത്, പൗരരുടേയും ഭരണസംവിധാനത്തിന്റേയും അവകാശങ്ങളില്‍ മാറ്റം വരുത്തി അപ്പോഴത്തെ പ്രത്യേക അവസ്ഥയെ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതിനു അടിയന്തിരാവസ്ഥ എന്നു പറയുന്നു. ആഭ്യന്തര കലാപം, പ്രകൃതി ക്ഷോഭം, യുദ്ധപ്രഖ്യാപനം മുതലായവയെ തുടര്‍ന്നാണ് സാധാരണ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ചിലപ്പോള്‍ ഒരു രാജ്യത്തെ ഭരണാധികാരി തന്റെ താത്പര്യം സംരക്ഷിക്കുന്നതിനു ഈ നിയമം ദുരുപയോഗം ചെയ്യാറുണ്ട്. 1975-ല്‍ ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

