അടയ്ക്കാപ്പക്ഷി
| അടയ്ക്കാപ്പക്ഷി | |
|---|---|
| Male guzuratus in breeding plumage with elongated central tail feathers | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Passeriformes |
| കുടുംബം: | Cisticolidae |
| ജനുസ്സ്: | Orthotomus |
| വർഗ്ഗം: | O. sutorius |
| ശാസ്ത്രീയ നാമം | |
| Orthotomus sutorius (Pennant, 1769) |
|
| Subspecies | |
കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷിയാണ് അടയ്ക്കാപ്പക്ഷി. തെക്കേ ഏഷ്യൻ സ്വദേശിയായ ഈ പക്ഷിയെ പാകിസ്താൻ, ഇന്ത്യ, തെക്കൻ ചൈന, ഇന്തോനേഷ്യ തുടങ്ങി പല പ്രദേശങ്ങളിലും കണ്ടുവരുന്നു. [2] പൊളിക്കാത്ത അടയ്ക്കയോളം മാത്രമേ വലിപ്പമുള്ളു. പാണക്കുരുവി, തുന്നാരൻ, തുന്നൽക്കാരൻപക്ഷി എന്നിങ്ങനെയും പേരുകളുണ്ട്. ചിറകുകളും വാലും പുറവും തവിട്ടുകലർന്ന ഇളം പച്ചയും, അടിഭാഗം വെള്ളയും തല ഇളം ചുവപ്പുമാണ്. 'റ്റുവീ-റ്റുവീ' എന്ന് സദാ ശബ്ദം പുറപ്പെടുവിക്കാറുണ്ട്.ആ സമയത്ത് കഴുത്തിന് രണ്ടു വശങ്ങളിലുള്ള രണ്ടു കറുത്ത പൊട്ടുകൾ തെളിഞ്ഞു കാണാം. വാലും പൊക്കിപിടിച്ചുകൊണ്ട് ചെടികളിലും വേലികളിലും ചാടികളിച്ചുകൊണ്ടിരിക്കും. വാലിന് ശരീരത്തിൻറെ അത്രയും തന്നെ നീളമുണ്ട്. ആൺപക്ഷിക്ക് സന്താനോത്പാതന കാലത്ത് നീണ്ടുവീതികുറഞ്ഞ രണ്ടു തൂവലുകൾ വാലിൽ വളർന്നു വരുന്നു.
കൂടു നിർമ്മാണം [തിരുത്തുക]
ഇവയുടെ കൂട് വിശേഷപ്പെട്ടതാണ്. ഇലകൾ കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തിലാണ് കൂടു നിർമ്മിക്കുന്നത്.[3] ഇതുകൊണ്ടാണ് ഇവയ്ക്ക് തുന്നൽക്കാരൻപക്ഷി എന്നു പേർ ലഭിച്ചത്. തേക്കിലയാണ് ഇവ കൂടുനിർമ്മാണത്തിന് പൊതുവേ തിരഞ്ഞെടുക്കുന്നത്. ബദാം, വാഴ തുടങ്ങിയ വലിയ ഇലയുള്ള മരങ്ങളും സാധാരണയായി കൂടുകെട്ടാൻ ഉപയോഗിച്ചു കാണുന്നു. രണ്ടോ മൂന്നൊ ഇലകൾ ചേർത്ത് വളച്ച് വെച്ച് ഇലകളുടെ അരികുകൾ തുളച്ച് പഞ്ഞിയോ മറ്റ് നാരു കളോ വെച്ചു കോർത്താണ് കൂടു നിർമ്മാണം. ഇവയുടെ മുട്ടകൾ വെളുത്തതും, ചുവപ്പുനിറമുള്ള അനവധി ചെറുപുള്ളികളാൽ അലങ്കരിക്കപ്പെട്ടതുമാണ്.
ചിത്രശാല [തിരുത്തുക]
-
in Hyderabad, India.
-
Nest in Hyderabad, India.
-
Nest in Hyderabad, India.
-
Nest in Hyderabad, India.
-
on Kapok (Ceiba pentandra) in Kolkata, West Bengal, India.
അവലംബം [തിരുത്തുക]
- ↑ BirdLife International (2008). Orthotomus sutorius. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 3 Oct 2009.
- ↑ http://www.iucnredlist.org/search/details.php/52537/all ഐ യു സി എൻ റെഡ് ലിസ്റ്റ് ശേഖരിച്ച തീയ്യതി ജൂൺ 3, 2008
- ↑ കൂടുനിർമ്മിക്കുന്നതിന്റെ വീഡിയോ