അടയിരുമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളില്‍ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളില്‍ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് ലിങ്കുകള്‍ കൊടുക്കുക. (മേയ് 2009) |
ലോഹസാധനങ്ങള്‍ കയറ്റിവച്ച് കുടംകൊണ്ടിച്ച് രൂപപ്പെടുത്തുന്നതിനുപയോഗിക്കുന്ന ഇരുമ്പുകുറ്റിയാണ് അടയിരുമ്പ്. ഇരുമ്പുകുറ്റിക്കു പകരം ഉപയോഗിക്കുന്ന കല്ലുകൊണ്ടുള്ള ഉപകരണമാണ് അടകല്ല്. അടയിരുമ്പാണ് കൂടുതല്‍ പ്രചാരത്തിലിരിക്കുന്നത്. ഇതു പച്ചിരുമ്പോ വാര്‍പ്പിരുമ്പോ കൊണ്ടു നിര്‍മ്മിക്കുന്നു. അടയിരുമ്പിന്‍റെ ഉപരിതലം കടുപ്പവും മിനുസവും ഉള്ളതായിരിക്കും. ഒരറ്റം സ്തൂപീകാരവും മറ്റേഅറ്റം ദീര്‍ഘചതുരാകൃതിയുമാണ്. ഉപരിതലത്തില്‍ വീതിയുള്ള അറ്റത്തോടു ചേര്‍ന്ന് ചതുരാകൃതിയിലുള്ള ഒരു പഴുതുണ്ടായിരിക്കും. ഈ പഴുതില്‍ ലോഹം മുറിക്കുന്നതിനുള്ള ഉളി, വെട്ടിരുമ്പ് മുതലായവ വയ്ക്കാവുന്നതാണ്. ശക്തിയുള്ള വൈദ്യുത കൂടങ്ങള്‍ ഉപയൊഗിക്കുന്നതിനുള്ള അടയിരുമ്പുകള്‍ക്ക് ഭാരവും വലിപ്പവും വളരെ കൂടും. 12 ടണ്‍ കൂടം അടിക്കുന്ന അടയിരുമ്പിന് 200 ടണ്ണോളം ഭാരം കാണും. അടയിരുമ്പ് തടിയോ കോണ്‍ക്രീറ്റോ കൊണ്ടുള്ള അടിത്തറയിലാണ് ഉറപ്പിക്കുക.