അടപതിയൻ
| അടപതിയൻ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| ഉപസാമ്രാജ്യം: | Tracheobionta |
| Division: | പൂച്ചെടി |
| ക്ലാസ്സ്: | Magnoliopsida |
| ഉപവർഗ്ഗം: | Asteridae |
| നിര: | Solanales |
| കുടുംബം: | Apocynaceae |
| ജനുസ്സ്: | ഹോളെസ്റ്റെമ്മ |
| വർഗ്ഗം: | H. ada-kodien |
| ശാസ്ത്രീയ നാമം | |
| Holostemma ada-kodien Roxb. |
|
| പര്യായങ്ങൾ | |
|
|
Apocynaceae കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് അടപതിയൻ. (ശാസ്ത്രീയനാമം: Holostemma ada-kodien). ഇത് നാഗവല്ലി എന്ന പേരിലും അറിയപ്പെടുന്നു.
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
അടപതിയൻ സംസ്കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ ഛരീവേല എന്നും തമിഴിൽ പാലൈകീര എന്നും തെലുങ്കിൽ പലകുര എന്നുമാണ് ഈ സസ്യത്തിന്റെ പേര്. [1]
വിതരണം [തിരുത്തുക]
കേരളം, മഹാരാഷ്ട്ര, കൊങ്കൺ തീരങ്ങൾ, ഗുജറാത്ത്, എന്നിവിടങ്ങളിൽ കണ്ടുവരുന്നു. നല്ല ചൂടും മഴയുമാണ് അനുകൂല കാലാവസ്ഥ.
വിവരണം [തിരുത്തുക]
ചിരസ്ഥായിയായ ചാരുലതകൾ, കറയുണ്ട്, വേരുകൾ തടിച്ചതാണ്. ചെടിയുടെ പ്രായവും അന്നജത്തിന്റെ അളവും അനുസരിച്ച് വേരുകളുടെ കനത്തിൽ വ്യത്യാസം വന്നിരിക്കും. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുൻ, 7-15 സെന്റിമീറ്റർ നീളവും 5-10 സെന്റിമീറ്റർ വീതിയുമുള്ള ഇലകളുടെ മുകൾ ഭാഗം മിനുസമുള്ളതും അടിഭാഗം രോമാവൃതവും ആണ്
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
വേര് [2]
ഔഷധ ഉപയോഗം [തിരുത്തുക]
സുകുമാരഘൃതം,ജീവന്ത്യദിഘൃതം, ജീവന്ത്യാദി ചൂർണം,ജീവന്ത്യാദി കഷായം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[3] മാനസമിത്രം വടകം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.[4]
കണ്ണിനുണ്ടാവുന്ന രോഗങ്ങൾക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയൻ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരപുഷ്ടിക്ക് അടപതിയൻ വേര് പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂർണ്ണം 6 ഗ്രാം വീതം ദിവസവും രാത്രി പാലിൽ സേവിക്കാം[5]
ഇനങ്ങൾ [തിരുത്തുക]
കേരല കാർഷിക സർവ്വകലാശാല ജീവ[6] എന്ന ഇനം 2006 പുറത്തിറക്കിയിട്ടുണ്ട്.[7]
അവലംബം [തിരുത്തുക]
- ↑ http://www.flowersofindia.net/catalog/slides/Holostemma%20Creeper.html
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മറ്റുക്കക്കുഴി- കറന്റു ബുക്സ്.
- ↑ എം. ആശാ ശങ്കർ, പേജ്9- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
- ↑ http://kif.gov.in/ml/index.php?option=com_content&task=view&id=104&Itemid=29
- ↑ http://www.old.kerala.gov.in/economic_2007/chapter4.pdf പേജ് നം.30 Aromatic & Medicinal Plants എന്ന വിഭാഗത്തിൽ നിന്നും ശേഖരിച്ച തീയതി 22-05-2013
- ↑ കേരള കാർഷിക സർവ്വകലാശാല സൈറ്റിൽ നിന്നും Aromatic & Medicinal Plants വിഭാഗത്തിൽ Adapathyan ശേഖരിച്ച തീയതി 22-05-2013