അജ്മൽ അമീർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അജ്മൽ അമീർ Ajmal Ameer |
|
|---|---|
| തൊഴിൽ | ചലച്ചിത്ര നടൻ |
| സജീവം | 2005 - present |
മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ചലച്ചിത്രതാരമാണ് അജ്മൽ അമീർ. ഒരു ഭിഷഗ്വരൻ കൂടിയായ അജ്മൽ റഷ്യയിൽ നിന്നാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.
സിനിമാജീവിതം [തിരുത്തുക]
പ്രണയകാലം എന്ന മലയാളം ചലച്ചിത്രമാണ് അജ്മൽ അമീറിൻറെ ആദ്യ സിനിമ. നടി വിമല രാമനാണ് ഈ ചിത്രത്തിൽ അജ്മലിൻറെ നായികയായി അഭിനയിച്ചത്. അജ്മലിൻറെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു (ചലച്ചിത്രത്തിൻറെ പേര് : അഞ്ചാതെ). പ്രശസ്ത നടൻ മോഹൻലാലിന്റെ സഹോദരനായി അഭിനയിച്ച മാടമ്പി എന്ന മലയാള ചലച്ചിത്രമാണ് അജ്മലിൻറെ മൂന്നാമത് ചലച്ചിത്രം.