അജന്ത ഗുഹകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



അജന്ത ഗുഹകള്‍*
യുനെസ്കോ ലോക പൈതൃക സ്മാരകം

The Ajanta Caves
രാജ്യം കക്ഷി  India
തരം Cultural
മാനദണ്ഡം i, ii, iii, vi
അവലംബം 242
മേഖല Asia-Pacific
Inscription History
Inscription 1983  (7th Session)
* Name as inscribed on World Heritage List.
Region as classified by UNESCO.

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയില്‍ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ കല്ലില്‍ കൊത്തി നിര്‍മ്മിച്ച ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകള്‍ എന്നറിയപ്പെടുന്നത്. ഈ ഗുഹകളില്‍ കാണപ്പെടുന്ന ചിത്രങ്ങളും ശില്പ്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു[1]. 1983 മുതല്‍ അജന്ത ഗുഹകളെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം നൂറോളം അടി താഴ്ചയില്‍ നിര്‍മ്മിച്ചിട്ടുള്ള 27 ഗുഹകള്‍ അജന്തയിലുണ്ട്. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ പണിയാരംഭിച്ച് ഏഴാം നൂറ്റാണ്ടുവരെയുള്ള ആയിരം വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ഈ ഗുഹകള്‍ തീര്‍ത്തതെന്നു കരുതുന്നു[2].

അജന്ത ഉള്‍ക്കൊള്ളുന്ന പ്രദേശം മുന്‍പ് ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു[2].

അജന്ത - രണ്ടാമത്തെ ഗുഹയിലെ ചിത്രങ്ങള്‍

[തിരുത്തുക] ചിത്രകല

അജന്ത ഗുഹകളിലെ ചിത്രകല വളരെ പ്രസിദ്ധമാണ്‌. ഗുഹകളില്‍ തറയിലൊഴികെ മറ്റെല്ലായിടത്തും ചിത്രങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. ഈ ചിത്രങ്ങള്‍ ഫ്രസ്കോ രീതിയില്‍ രചിക്കപ്പെട്ടവയാണെന്നായിരുന്നു ആദ്യകാലങ്ങളില്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇവ മ്യൂറല്‍ രീതിയില്‍ രചിക്കപ്പെട്ടവയാണെന്ന് ഇക്കാലത്ത് പൊതുവേ അംഗീകരിക്കപ്പെടുന്നു[2].

ഗുഹക്കകം ഇരുട്ടായതിനാല്‍ മിക്ക ചിത്രങ്ങളും പന്തങ്ങളുടെ വെളിച്ചത്തിലായിരുന്നു വരച്ചതെന്ന് കരുതുന്നു. ഇതിനുപയോഗിച്ചിരിക്കുന്ന ചായങ്ങള്‍ ചെടികളും ധാതുക്കളില്‍ നിന്നും നിര്‍മ്മിച്ചതാണ്‌[3]‌.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. http://whc.unesco.org/en/list/242
  2. 2.0 2.1 2.2 സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 93-96. ISBN 81-7130-993-3. 
  3. "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 126. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം