അച്ചുതണ്ട് ശക്തികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അച്ചുതണ്ടുശക്തികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ടാം ലോകമഹായുദ്ധത്തിന്റെ വിവിധ ദശകളിൽ അച്ചുതണ്ടുശക്തികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന യൂറോപ്യൻപ്രദേശങ്ങൾ നീല നിറത്തിൽ കാണിച്ചിരിക്കുന്നു.
അച്ചുതണ്ട് ശക്തികൾ
സൈനിക സഖ്യം
1936 – 1945
Location of അച്ചുതണ്ട്
     അച്ചുതണ്ട് ശക്തികൾ
തലസ്ഥാനം Not specified
Political structure സൈനിക സഖ്യം
കാലഘട്ടം രണ്ടാം ലോകമഹായുദ്ധം
 - കൊമിന്റേൺ വിരുദ്ധ ഉടമ്പടി 25 നവംബർ, 1936
 - സ്റ്റീൽ കൊണ്ടുള്ള ഉടമ്പടി 22 മേയ് 1939
 - ത്രികക്ഷി ഉടമ്പടി 27 സെപ്റ്റംബർ 1940
 - പിരിച്ചുവിട്ടു 2 സെപ്റ്റംബർ, 1945

രണ്ടാം ലോകമഹായുദ്ധ കാലത്ത്, സഖ്യകക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളെയാണ് അച്ചുതണ്ട് ശക്തികൾ (Axis Powers) എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികൾ ഇവരായിരുന്നു - ജർമ്മനി, ജപ്പാൻ , ഇറ്റലി. റോം - ബെർലിൻ - റ്റോക്യോ അച്ചുതണ്ടുകൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത്[1] . അച്ചുതണ്ടു ശക്തികളുടെ പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.

ഉത്ഭവം[തിരുത്തുക]

അച്ചുതണ്ടു ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഗയുല ഗോമ്പോസ്‌ ആണ്. ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയാണ് ഈ വാക്കിന് പ്രചാരം നൽകിയത്. 1936 ഒക്ടോബർ 25 ന് ജർമ്മനിയും ഇറ്റലിയും തമ്മിൽ ഒരു സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തിൽ മുസ്സോളിനി റോം - ബെർലിൻ അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടായി.

അവലംബം[തിരുത്തുക]

  1. www.ushmm.org എന്ന വെബ് സൈറ്റിൽ
"http://ml.wikipedia.org/w/index.php?title=അച്ചുതണ്ട്_ശക്തികൾ&oldid=1691927" എന്ന താളിൽനിന്നു ശേഖരിച്ചത്