അച്ചന്‍കോവിലാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പമ്പയുടെ ഒരു പോഷകനദിയാണു അച്ചന്‍കോവിലാര്‍. പശുക്കിടാമേട്, രാമക്കല്‍തേരി, ഋഷിമല എന്നിവിടങ്ങളില്‍നിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകള്‍ യോജിച്ചാണ് അച്ചന്‍കോവിലാറിന് രൂപം നല്‍കുന്നത്. ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചന്‍കോവിലാറ് പമ്പാനദിയില്‍ ലയിക്കുന്നു.
തുടക്കത്തില്‍ വ.പടിഞ്ഞാറായി ഒഴുകുന്ന ഈ പുഴ കുമ്പഴ എന്ന സ്ഥലത്തെത്തി കല്ലാര്‍ എന്ന പ്രധാന കൈവഴിയുമായി ഒത്തുചേര്‍ന്നു പടിഞ്ഞാറേയ്ക്കു തിരിയുന്നു. തറമുക്കിനടുത്തുവച്ച് ഈ ആറിന്റെ ഒരു കൈവഴിപിരിഞ്ഞ് കുട്ടമ്പേരൂര്‍വഴി വടക്കോട്ടൊഴുകി പരുമലയ്ക്കടുത്തായി പമ്പാനദിയോടുചേരുന്നു. മാവേലിക്കര കഴിഞ്ഞു പല ശാഖകളായി പിരിഞ്ഞുവളഞ്ഞും കുറേശ്ശെ ഗതിമാറിയും ഒഴുകുന്ന ഈ പുഴയുടെ ഇരുകരയിലും എക്കലടിഞ്ഞു ഫലഭൂയിഷ്ഠമായ സമതലങ്ങളാണുള്ളത്. ഇവിടങ്ങളില്‍ കരിമ്പുകൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മറ്റു നദികളെലപ്പോലെതന്നെ അച്ചന്‍കോവിലാറും മണല്‍ വാരല്‍, ആറ്റിനുള്ളിലെ കൃഷി, നഞ്ചിടീല്‍ തുടങ്ങിയ ചൂഷണങ്ങളാല്‍ പ്രതിസന്ധിയിലാണ്.
[തിരുത്തുക] പാലങ്ങള്‍
കുമ്പഴ, കൈപ്പട്ടൂര്‍, തുമ്പമണ്‍, പന്തളം,വെണ്മണി-പുലക്കടവ്, കൊല്ലകടവ്, പ്രായിക്കര എന്നീ സ്ഥലങ്ങളില്‍ ഈ പുഴയില്‍ റോഡ് പാലങ്ങളുണ്ട്; മാവേലിക്കരക്കും ചെങ്ങന്നുരിനുമിടയിലായി കൊല്ലകടവില്‍ ഒരു റെയില്‍പാലവും വെണ്മണിയിലെ ശാര്‍ങക്കാവില്‍ ഒരു നടപാലവും ഉണ്ട്.

