അങ്കിൾ ടോംസ് ക്യാബിൻ
| Uncle Tom's Cabin | |
|---|---|
Uncle Tom's Cabin, Boston edition |
|
| കർത്താവ് | Harriet Beecher Stowe |
| ആഖ്യാതാവ് | Hammatt Billings (1st edition) |
| രാജ്യം | United States |
| ഭാഷ | English |
| സാഹിത്യവിഭാഗം | Novel |
| പ്രസാധകർ | National Era (as a serial) & John P. Jewett and Company (in two volumes) |
| പ്രസിദ്ധീകരിച്ച വർഷം | March 20, 1852 |
| അച്ചടി മാധ്യമം | Print (Hardback & Paperback) |
| ഐ.എസ്.ബി.എൻ. | NA |
| പിൻഭാഗങ്ങൾ | A Key to Uncle Tom's Cabin (1853) |
ഹാരിയറ്റ് എലിസബത്ത് ബീച്ചർ സ്റ്റോവ് (1811-96) എന്ന അമേരിക്കൻ എഴുത്തുകാരിയുടെ വിഖ്യാതമായ നോവലാണ് അങ്കിൾ ടോംസ് ക്യാബിൻ'. അങ്കിൾ ടോം എന്ന നീഗ്രോ അടിമയുടെ ജീവിതകഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ നോവൽ ഒരു സെന്റിമെന്റൽ റൊമാൻസ് ആണ്. ആദ്യം 1850-ൽ ഇത് ദ നാഷനൽ ഇറാ (The National Era) എന്ന മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടു കൊല്ലം കഴിഞ്ഞ് പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അതിനു ലഭിച്ച പ്രചാരം അഭൂതപൂർവമായിരുന്നു. അഞ്ചുലക്ഷം പ്രതികൾ അമേരിക്കയിൽതന്നെ വിറ്റഴിഞ്ഞു. 23 ഭാഷകളിലേക്ക് ഇതു വിവർത്തനം ചെയ്യപ്പെട്ടു. വടക്കൻ ഐക്യനാടുകളിൽ അടിമത്തവ്യവസ്ഥിതിക്കെതിരായി ശക്തമായ പൊതുജനാഭിപ്രായം ഇളക്കിവിടാൻ ഇതു സഹായിച്ചു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് ഈ ഗ്രന്ഥം പ്രേരകമായി. ഇതിന്റെ നാടകീയാനുവാദത്തിനും വൻപിച്ച പ്രചാരം ലഭിച്ചു. ഗ്രന്ഥത്തിൽ പ്രതിപാദിതമായ വസ്തുതകളെ സംബന്ധിച്ചു ചില ആക്ഷേപങ്ങളുണ്ടായപ്പോൾ, അവയെ നിരാകരിച്ചുകൊണ്ട് നിരാക്ഷേപമായ നിരവധി പ്രമാണങ്ങളും സാക്ഷ്യപത്രങ്ങളും ഉദ്ധരിച്ച് ഗ്രന്ഥകർത്രിതന്നെ തന്റെ അഭിപ്രായങ്ങളെ സ്ഥിരീകരിച്ചിട്ടുള്ള ഒരു കൃതിയാണ് കീ ടു അങ്കിൾ ടോംസ് കാബിൻ ( Key to Uncle Tom's Cabin). നോവലിൽ നിബന്ധിച്ച രാഷ്ട്രീയവും ജീവകാരുണ്യപരവുമായ വാദങ്ങൾ ഇന്നു കാലഹരണപ്പെട്ടുകഴിഞ്ഞിരിക്കുന്നെങ്കിലും അതിശയോക്തിപരമായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ലെഗ്രി, ഈവാ എന്നീ കഥാപാത്രങ്ങൾ അമേരിക്കൻ ഭാവനയുടെ അനശ്വരസമ്പത്തായി അവശേഷിക്കുന്നു.
[തിരുത്തുക] പുറംകണ്ണികൾ
- Uncle Tom's Cabin (1852)
- Uncle Tom's Cabin: or Life Among the Lowly
- Slave narratives and Uncle Tom's Cabin
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അങ്കിൾ ടോംസ് ക്യാബിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |