അഘോരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഘോരി

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെ ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.

1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലും പശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.

ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഘോരികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അഘോരികൾ&oldid=1785058" എന്ന താളിൽനിന്നു ശേഖരിച്ചത്