അഘോരശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഘോരമൂർത്തിയായ ശിവൻ. അഘോരൻ എന്നതിന് ഘോരനല്ലാത്തവൻ‍, അതായത് സൗമ്യൻ എന്നും യാതൊരുവനെക്കാൾ ഘോരനായി മറ്റൊരുവൻ ഇല്ലയോ അവൻ, അതായത് ഏറ്റവും ഘോരൻ‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാർക്ക് സൗമ്യനായും ദുഷ്ടന്മാർക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവൻ ഇവ രണ്ടും അനുയോജ്യമാകുന്നു. ശിവന്റെ പഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവൻ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവന്റേതാണ്. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുർദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതുകൊണ്ട് ആ തിഥിക്ക് അഘോര എന്ന പേർ സിദ്ധിച്ചിട്ടുണ്ട്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഘോരശിവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഘോരശിവൻ&oldid=2818429" എന്ന താളിൽനിന്ന് ശേഖരിച്ചത്