അഗ്ലൂട്ടിനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാക്റ്റീരിയ പോലെയുള്ള കണപ്രായങ്ങളായ വസ്തുക്കളെയും രക്തത്തിലെ ശോണാണുക്കൾ തുടങ്ങിയ അന്യപ്രോട്ടീനുകളെയും കട്ടപിടിപ്പിച്ച് അലേയമാക്കി നിർവീര്യമാക്കുന്ന ഒരു ഇനം രാസവസ്തു ആണ് അഗ്ലൂട്ടിനിൻ. അമ്ലങ്ങൾക്കും സസ്യരസങ്ങൾക്കും ഈ കഴിവുണ്ടെങ്കിലും അവയെ അഗ്ലൂട്ടിനിൻ വിഭാഗത്തിൽപ്പെടുത്തി പറയാറില്ല.അഗ്ലൂട്ടിനിൻ - ഇനത്തിൽ പെടുത്തിയിട്ടുള്ള പദാർഥങ്ങൾ രാസപരമായി നോക്കിയാൽ ഗാമാഗ്ളോബുലിൻ വർഗത്തിലുള്ള പ്രോട്ടീനുകളാണ്.

ബാക്റ്റീരിയയോ അന്യപ്രോട്ടീൻ വസ്തുക്കളോ ശരീരത്തിനകത്തു പ്രവേശിക്കുന്നതായാൽ അവയെ ഉടനടി നശിപ്പിക്കുകയോ നിർവീര്യമാക്കുകയോ ചെയ്യുന്നതിന് ശരീരം തന്നെ ചില സവിശേഷ പ്രതിവസ്തുക്കളെ അപ്പപ്പോൾ ഉത്പാദിപ്പിക്കാറുണ്ട്. അങ്ങനെ നാലുതരം പ്രതിവസ്തുക്കളുള്ളതിൽ ഒരുതരത്തിൽ പെട്ടവയാണ് അഗ്ളൂട്ടിനിനുകൾ. ഏത് അഗ്ളൂട്ടിനിൻ ആണ് രക്തത്തിലുള്ളതെന്ന് സീറംകൊണ്ടുള്ള പരീക്ഷണങ്ങൾവഴി കണ്ടുപിടിക്കുന്നത് രോഗനിർണയത്തിനു പലപ്പോഴും സഹായകമായിരിക്കും. അഗ്ളൂട്ടിനിൻ - പഠനം രക്തസംക്രമണ (Blood transfusion) പ്രക്രിയയെ വളരെ ഫലപ്രദമാംവണ്ണം സഹായിക്കുന്നുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്ലൂട്ടിനിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്ലൂട്ടിനിൻ&oldid=1693845" എന്ന താളിൽനിന്ന് ശേഖരിച്ചത്