അഗ്നിപർവതവക്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗണ്ട് കാമറൂണിന്റെ അഗ്നിപർവതമുഖം

അഗ്നിപർവതോദ്ഗാരത്തിന്റെ മുഖം. ഇവ ചോർപ്പിന്റെ ആകൃതിയിലോ കിണറുപോലെയോ കാണപ്പെടുന്നു[1]. ഈ വിലമുഖങ്ങളുടെ അടിയിൽ ഭൂമിയുടെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന നാളികൾ ഉണ്ടായിരിക്കും. ഇവയ്ക്ക് (ക്രേറ്ററുകൾ) അനേകശതം മീ. ആഴവും കുറഞ്ഞത് 300 മീ. ഓളം വ്യാസവും ഉണ്ടായിരിക്കും. ക്രേറ്ററുകളുടെ വശങ്ങൾ ഏറിയകൂറും കുത്തനെയിരിക്കും. ഇവ അഗ്നിപർവതത്തിന്റെ ശീർഷത്തിൽതന്നെയായിരിക്കണമെന്നില്ല; ചിലപ്പോൾ പാർശ്വസ്ഥിതവുമാകാം.

വൃത്താകൃതിയിൽ ഒരു കി.മീ.-ലേറെ വ്യാസമുള്ള അഗ്നി പർവതവക്ത്രങ്ങളും വിരളമല്ല. ഇവയെ കാൽഡെറാ(Caldera) എന്നു പറയുന്നു. അത്യുഗ്രമായ പൊട്ടിത്തെറിയുടെ ഫലമായി വിലമുഖത്തിന്റെ വശങ്ങൾ അടർത്തിമാറ്റപ്പെടുകയോ പർവതത്തിന്റെ മുകൾഭാഗം ഇടിഞ്ഞമരുകയോ ചെയ്യുന്നതു മൂലമാണ് കാൽഡെറാ രൂപംകൊള്ളുന്നത്.

സജീവമല്ലാത്ത അഗ്നിപർവതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റർതടാകങ്ങൾ.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ചില അഗ്നിപർവതമുഖങ്ങളുടെ ചിത്രങ്ങൾ

[തിരുത്തുക] അവലംബം

  1. "Glossary of Terms: C". www.physicalgeography.net. http://www.physicalgeography.net/physgeoglos/c.html, ശേഖരിച്ചത്: 2008-04-12. 


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപർവതവക്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അഗ്നിപർവതവക്ത്രം&oldid=1287235" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ