അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് | |
| തരം | വിദ്യാർത്ഥിസംഘടന |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1948 |
| ആസ്ഥാനം | മുംബൈ, ഇന്ത്യ |
| വെബ്‌സൈറ്റ് | http://www.abvp.org/ |
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന സംഘടനയുടെ ചുരുക്കം ആണ് എ.ബി.വി.പി.. 1948-ൽ സ്ഥാപിതമായ എ.ബി.വി.പി 1949 ജൂലൈ 9-ആം തീയതി രജിസ്റ്റർ ചെയ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ(ആർ.എസ്.എസ്) നിന്ന് ലഭിച്ച പ്രചോദനം ഉൾക്കൊണ്ട് ഒരുകൂട്ടം അദ്ധ്യാപകരും വിദ്ധ്യാർത്ഥികളുമാണ് ഇതിന്റെ സ്ഥാപകർ. ആദ്യകാലങ്ങളിൽ സംഘടനയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ബോബെക്കാരനായ പ്രൊഫസർ യശ്വന്ത് റാവു കെൽക്കറാണ്.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
1948 ഇൽ ഭാരതത്തിൻറെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാഷ്ട്രപുനർനിർമാണം ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന വിദ്യർഥി സംഘടനയാണു അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ്.