അഖണ്ഡനാമനൃത്തജപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ മുതലായ ജില്ലകളുടെ ചിലഭാഗങ്ങളിൽ അയ്യപ്പൻ എന്ന ഹിന്ദുദേവതയെ പ്രസാദിപ്പിക്കാൻ നടത്തുന്ന ഒരു ആരാധനയാണ് അഖണ്ഡനാമനൃത്തജപം[അവലംബം ആവശ്യമാണ്]. വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നു വരെയുള്ള കാലത്താണ് ഈ ചടങ്ങ് പൊതുവേ നടത്താറുള്ളത്. സാധാരണയായി ശബരിമലയ്ക്ക് ആരാധനയ്ക്കായി പോവുന്നതിന് വ്രതം എടുത്ത അയ്യപ്പഭക്തർ ആണ് ഈ ആരാധനയിൽ പങ്കെടുക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയോ അഥവാ പിറ്റേ ദിവസം രാവിലെ ആറുമണി വരെയോ മുടക്കം കൂടാതെ അയ്യപ്പനെ ഭജിച്ച് പാടുന്നതാണ് ഇതിന്റെ ചടങ്ങ്[അവലംബം ആവശ്യമാണ്]. ഗഞ്ചിറ, കുഴിത്താളം മുതലായ വാദ്യോപകരണങ്ങൾ അഖണ്ഡനാമത്തിന് താളം പകരാൻ ഉപയോഗിക്കുന്നു. നാമജപത്തിനിടയിൽ ഭക്തർ ഭക്തിക്ക് അടിപ്പെട്ട് മോഹാലസ്യപ്പെടുന്നതായി കാണാറുണ്ട്‌[അവലംബം ആവശ്യമാണ്]

പൂത്രക്കൊവിൽ നടക്കുന്ന അഖണ്ഡനാമജപയജ്ഞം
"https://ml.wikipedia.org/w/index.php?title=അഖണ്ഡനാമനൃത്തജപം&oldid=1754820" എന്ന താളിൽനിന്ന് ശേഖരിച്ചത്