അക്കൗണ്ടിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



വ്യാപാരങ്ങള്‍ പൊതുവേ ലാഭത്തിനു വേണ്ടി നടത്തപ്പെടുന്നവയാണ്. ഒരു വ്യാപാരി ദിനം‌തോറുമുള്ള വ്യാപാരത്തിന്റെ കാലികമായ സാമ്പത്തികനിലയും ലാഭമോ നഷ്ടമോ എന്നും കണക്കാക്കാന്‍ ശ്രമിക്കുന്നു. ഇവിടെയാണ് അക്കൗണ്ടിങ്ങ് എന്ന സാമാന്യസങ്കല്പം പ്രാവര്‍ത്തികമാകുന്നത്. ദിവസേനയുള്ള ക്രയവിക്രയങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ ഓര്‍ത്തുവെയ്ക്കാന്‍ അസാദ്ധ്യമായ സന്ദര്‍ഭങ്ങളിലാണ് ആദ്യകാലങ്ങളില്‍ അക്കൗണ്ടിങ്ങ് ഉപയോഗിച്ചത്. ആധുനിക‌അക്കൗണ്ടിങ്ങ് വ്യാപാരത്തിന്റെ ഭാഷയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭാഷയുടെ അടിസ്ഥാനസ്വഭാവമായ ആശയവിനിമയം അക്കൗണ്ടിങ്ങില്‍‍ തല്പരരായ കക്ഷികള്‍ക്ക് വ്യാപാരപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതിലൂടേയാണ് നടത്തപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പണം എന്ന സങ്കല്പത്തിനോളം തന്നെ പഴക്കം അക്കൗണ്ടിങ്ങിനും അവകാശപ്പെടാമെങ്കിലും ആധുനികസമ്പ്രദായം ലൂക പസോളിയ്ക്കാണ് ഇതിന്റെ ആവിര്‍ഭവത്തിന്റെ അം‌ഗീകാരം നല്‍കിയിരിക്കുന്നത്. 1494ല്‍ പ്രസിദ്ധീകരിച്ച ഡബിള്‍ എന്‍ട്രി സിസ്റ്റം ഓഫ് അക്കൗണ്ടിങ്ങ് എന്ന പുസ്തകത്തില്‍ അക്കൗണ്ടിങ്ങിനെ വിശദീകരിച്ചിരിക്കുന്നു.

[തിരുത്തുക] നിര്‍വ്വചനം

എ.ഐ.സി.പി.എ യുടെ നിര്‍വ്വചനമനുസരിച്ച് "അന്വര്‍ത്ഥമായ രീതിയില്‍ സാമ്പത്തികപ്രകൃതങ്ങളായ പണം, ക്രയവിക്രയങ്ങള്‍,ആനുകാലികസം‌ഭവങ്ങള്‍ ഇവയെ ആധാരമാക്കി രേഖപ്പെടുത്തുകയും, വര്‍ഗ്ഗീകരിക്കുകയും, സം‌ക്ഷേപിക്കുകയും അപ്രകാരം പരിണതഫലങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രയോഗചാതുര്യമാണ് അക്കൗണ്ടിങ്ങ്".

[തിരുത്തുക] അര്‍ത്ഥം

അക്കൗണ്ടിങ്ങ് എന്നാല്‍ ക്രയവിക്രയങ്ങളെല്ലാം രേഖപ്പെടുത്തി, വര്‍ഗ്ഗീകരിച്ച്, സംക്ഷേപിച്ച് വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും വഴി കാലികമായ സാമ്പത്തികനില ഇപ്രകാരം തല്പരരായ വ്യക്തികളുമായി ആശയവിനിമയം നടത്തുക എന്നതാണ്.

[തിരുത്തുക] നടപടിക്രമം

  • ക്രയവിക്രയങ്ങളുടെ തിരിച്ചറിയല്‍
  • ക്രയവിക്രയങ്ങളെ വര്‍ഗ്ഗീകരിക്കുക
  • ക്രയവിക്രയങ്ങളെ രേഖപ്പെടുത്തുക
  • ക്രയവിക്രയങ്ങളെ സംക്ഷേപിക്കുക
  • ക്രയവിക്രയങ്ങളെ വ്യാഖ്യാനിക്കുക

[തിരുത്തുക] ലക്ഷ്യം

അക്കൗണ്ടിങ്ങിന്റെ പ്രധാനപ്പെട്ട ലക്ഷ്യം അവശ്യവിവരങ്ങള്‍ തല്പരരായ വ്യക്തികള്‍ക്ക് നല്‍കി തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ്. ഈ വിവരങ്ങള്‍ പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ടിലൂടേയും ബാലന്‍സ് ഷീറ്റിലൂടേയും ആണ് നല്‍കുന്നത്. അടിസ്ഥാനലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്.

  • വ്യാപാരറെക്കോര്‍ഡുകളുടെ സം‌രക്ഷണം

അക്കൗണ്ടിങ്ങിന്റെ പ്രധാന ഉദ്ദേശ്യങ്ങളില്‍ ഒന്ന് വ്യാപാരത്തിലെ ക്രയവിക്രയങ്ങളെല്ലാം തിരിച്ചറിഞ്ഞ് അക്കൗണ്ടുകളാക്കി സൂക്ഷിക്കുക എന്നതാണ്. ക്രയവിക്രയങ്ങള്‍ ആസ്തി, ബാധ്യത, വരുമാനം, ചെലവ് എന്നിങ്ങനെ തരം‌തിരിക്കപ്പെട്ടിരിക്കുന്നു. റെക്കോ‌ര്‍ഡുകള്‍ വ്യവസ്ഥാനുസൃതമായ രീതിയില്‍ തയ്യാറാക്കി അവശ്യവിവരങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ ലഭ്യമാക്കുന്നു.

  • ലാഭമോ നഷ്ടമോ കണക്കാക്കല്‍

ലാഭം ആര്‍ജ്ജിക്കല്‍ എന്നതാണ് വ്യാപാരത്തിന്റെ പ്രധാന ഉദ്ദേശ്യം. ഈ വിവരം അതായത് ലാഭമോ അഥവാ നഷ്ടമോ എന്നത് പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ട് എന്നതിലൂടേയാണ് അവതരിപ്പിക്കുന്നത്.

  • സാമ്പത്തികനിലയുടെ ചിത്രീകരണം

അക്കൗണ്ടിങ്ങ് കാലയളവിന്റെ അവസാനഘട്ടത്തില്‍ ബാലന്‍സ് ഷീറ്റ് അഥവ ബാക്കി പത്രം എന്ന പ്രസ്താവന തയ്യാറാക്കുന്നു. ആസ്തിയുടേയും ബാധ്യതയുടേയും മൂല്യം ഇവിടേയാണ് കാണിക്കുന്നത്. ബാക്കി പത്രം യഥാര്‍ത്ഥവും അനുയോജ്യവുമായ വ്യാപാരനില കാണിച്ചുതരുന്നു.

  • അവശ്യവിവരങ്ങള്‍ വ്യക്തികള്‍ക്ക് ലഭ്യമാക്കല്‍

അക്കൗണ്ടിങ്ങ് റെക്കോര്‍ഡുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തല്പരരായ ഉടമ, നിക്ഷേപകന്‍, ബാങ്ക്, സര്‍ക്കാര്‍, ജീവനക്കാര്‍ എന്നീ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നു.

[തിരുത്തുക] ചില സാങ്കേതികപദങ്ങള്‍

  • ആസ്തി
  • ബാദ്ധ്യത
  • മൂലധനം
  • വരുമാനം
  • ചെലവ്
  • വിക്രയം
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം