അക്കോൺ മരംകൊത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അക്കോൺ വുഡ് പെക്കർ | |
|---|---|
| Male in California, USA | |
| Female in Arizona, USA | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Piciformes |
| കുടുംബം: | Picidae |
| ജനുസ്സ്: | Melanerpes |
| വർഗ്ഗം: | M. formicivorus |
| ശാസ്ത്രീയ നാമം | |
| Melanerpes formicivorus (Swainson, 1827) |
|
ഓക്ക് മരങ്ങളിൽ ധാരാളമായി കാണുന്ന മരം കൊത്തികളാണ് അക്കോൺ വുഡ് പെക്കർ. ശരാശരി 20 സെന്റീമീറ്റർ നീളവും 85 ഗ്രാമോളം ഭാരവുമുള്ള പക്ഷികളാണിവ. കറുപ്പും വെളുപ്പും നിറമാണിവയ്ക്ക്. തലയിൽ ചുവപ്പ് നിറവും കാണാറുണ്ട്. ഓക്ക് മരത്തിലെ പഴങ്ങളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. ഈ കായ്കൾ മരങ്ങളിൽ പൊത്തുണ്ടാക്കി സൂക്ഷിക്കാറുമുണ്ട്. ഓക്ക് മരങ്ങളുടെ നാശം അക്കോൺ പക്ഷികളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നുണ്ട്.