അക്കോണിറ്റിക് അമ്ലം
| അക്കോണിറ്റിക് അമ്ലം[1] | |
|---|---|
| IUPAC നാമം | Prop-1-ene-1,2,3-tricarboxylic acid |
| മറ്റു പേരുകൾ | Achilleic acid; Equisetic acid; Citridinic acid; Pyrocitric acid |
| Identifiers | |
| CAS number | 499-12-7 |
| PubChem | |
| MeSH | Aconitate |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C6H6O6 |
| Molar mass | 174.11 g mol−1 |
| Appearance | Colorless crystals |
| ദ്രവണാങ്കം |
198-199 °C (decomp) |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ഒരു കാർബണിക അമ്ലം. സംരചനാ ഫോർമുല, HOOC-CH2-C(COOH)=CH-COOH. കരിമ്പ്, ബീറ്റ്റൂട്ട്, ചോളം എന്നിവയിൽ ഇതു അടങ്ങിയിട്ടുണ്ട്.[2] കരിമ്പിൻ സിറപ്പിൽ (പാവ്) നിന്നു കിട്ടുന്ന കാൽസിയം അക്കോണിറ്റേറ്റിൽ നിന്ന് ഇതു വൻതോതിൽ നിർമിക്കപ്പെടുന്നു. സിട്രിക് അമ്ലത്തെ സാന്ദ്ര സൾഫൂറിക്ക് അമ്ലം കൊണ്ടു 120-125 °C താപനിലയിൽ നിർജലീകരിച്ചും ഉത്പാദിപ്പിക്കാം. പരീക്ഷണശാലയിൽ അസറ്റിലീൻ ഡൈ കാർബോക്സിലിക് എസ്റ്ററും മലോണിക് എസ്റ്ററും തമ്മിലുള്ള സംഘനനം (condensation) വഴി ഇതു ലഭ്യമാക്കാവുന്നതാണ്.
തപിപ്പിക്കുമ്പോൾ അക്കോണിറ്റിക് അമ്ലത്തിൽനിന്നു കാർബൺ ഡൈഓക്സൈഡ് നഷ്ടപ്പെട്ട് ഇറ്റാക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നു.
അക്കോണിറ്റിക് അമ്ലത്തിനു സിസ് എന്നും ട്രാൻസ് എന്നും രണ്ടു രൂപങ്ങൾ ഉണ്ട്.
രണ്ടു രൂപങ്ങളിൽ നിന്നും അൻഹൈഡ്രൈഡ് (anhydride) കിട്ടുന്നു.
തലവേദന തടയുന്നതും പനി കുറയ്ക്കുന്നതുമായ മരുന്നുകളിൽ അക്കോണിറ്റിക് അമ്ലം ചേർക്കാറുണ്ട്. ഇത് ആർദ്രീകാരകങ്ങളുടെ (wetting agents) നിർമാണത്തിലും, ഇതിന്റെ എസ്റ്ററുകൾ പ്ളാസ്റ്റിക് നിർമാണത്തിലും ഉപയോഗിച്ചുവരുന്നു.
ശരീരത്തിൽ കാർബൊഹൈഡ്രേറ്റ് ഉപാപചയത്തിൽ സിട്രിക് അമ്ലചക്രത്തിലെ ഒരു ഇടയൌഗികമായി (inter-mediate compound) അക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നുണ്ട്.[3]
അവലംബം [തിരുത്തുക]
- ↑ cis-aconitate - Compound Summary, PubChem
- ↑ http://quitsmoking.about.com/cs/nicotineinhaler/g/term_12add.htm Aconitic Acid
- ↑ http://pubs.acs.org/doi/abs/10.1021/ie000103q Liquid−Liquid Extraction of trans-Aconitic Acid
പുറംകണ്ണികൾ [തിരുത്തുക]
- http://www.orgsynth.com/orgsyn/orgsyn/prepcontent.asp?print=1&showprint=1&prep=cv2p0012
- http://www.thegoodscentscompany.com/data/rw1001681.html
- http://www.rdchemicals.com/chemicals.php?mode=details&mol_id=7490
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്കോണിറ്റിക് അമ്ലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |