അക്കാദമി അവാര്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അക്കാദമി അവാര്‍ഡ് | |
| Awarded for | Excellence in cinematic achievements |
| Presented by | Academy of Motion Picture Arts and Sciences |
| Country | അമേരിക്കന്‍ ഐക്യനാടുകള്‍ |
| First awarded | മെയ് 16, 1929 |
| Official website | |
|---|---|
ഓസ്കാര്‍ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാര്‍ഡ്, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവര്‍ത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ്[1] നല്‍കുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങള്‍ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ വീക്ഷിക്കുന്ന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങുമാണ്.
ആദ്യ അക്കാദമി അവാര്‍ഡ് ദാന ചടങ്ങ് വ്യാഴം, മെയ് 16,1929ന് ഹോളിവുഡിലെ ഹോട്ടല്‍ റൂസ് വെല്‍റ്റില്‍ വെച്ച് 1927, 1928 വര്‍ഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയര്‍ബാങ്ക്സ്, സംവിധായകന്‍ വില്യം സി. ഡെമില്‍ എന്നിവര്‍ ആതിഥേയത്വം വഹിച്ചു.
ബെന്‍ഹര്‍(1959), ടൈറ്റാനിക്(1997), ദ ലോര്‍ഡ് ഓഫ് ദ റിങ്സ്: ദ റിട്ടേണ്‍ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങള്‍ ഏറ്റവമധികം ഓസ്കാര്‍ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാര്‍ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതല്‍ തവണ ഓസ്കാര്‍ പുരസ്കാരം നേടിയിട്ടുള്ളത് വാള്‍ട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരായ ഭാനു അത്തയ്യ 1985-ല്‍ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും,1992-ല്‍ സത്യജിത് റേ സ്പെഷ്യല്‍ ഓസ്കാറും സ്വന്തമാക്കി.
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന 81-ആം അക്കാദമി അവാര്‍ഡ് ദാന ചടങ്ങ് ഞായര്‍, ഫെബ്രുവരി 22, 2009ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററില്‍ നടന്നു. [2]മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാര്‍ഡ് എ.ആര്‍. റഹ്‌മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാര്‍ഡ് റസൂല്‍ പൂക്കുട്ടിക്കും ലഭിച്ചു.[3][4]ഇന്ത്യന്‍ പശ്ചാതലത്തില്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്ല്യണയര്‍ മികച്ച ചിത്രത്തിനുള്‍പ്പെടെ 8 അവാര്‍ഡുകളും സ്വന്തമാക്കി.
[തിരുത്തുക] ചരിത്രം
ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നില്‍ വെച്ച്, 250ല്‍ താഴെ ആള്‍ക്കാരുടെ സാന്നിധ്യത്തിലാണ് ആദ്യ അവാര്‍ഡുകള്‍ നല്‍കപ്പെട്ടത്[5]. ആദ്യവര്‍ഷത്തിനു ശേഷം റേഡിയോ വഴിയും, തുടര്‍ന്ന് 1953 മുതല്‍ ടെലിവിഷന്‍ വഴിയും അവാര്ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെടുന്നു[5].
[തിരുത്തുക] അവലംബം
- ↑ About the Academy Awards. ശേഖരിച്ചത് 2008-11-11.
- ↑ http://www.oscars.org/awards/81academyawards/index.html
- ↑ http://entertainment.msn.com/news/article.aspx?news=353928
- ↑ http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
- ↑ 5.0 5.1 About the Academy Awards (page 2) (HTML) (English). Academy of Motion Picture Arts and Sciences.