എകീൻ
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുഷ്പിക്കുന്ന സസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു തരം ശുഷ്കഫലങ്ങളാണ് എകീനുകൾ (എകീനിയം, എകീനോകാർപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു). സ്ട്രോബെറിയുടെ പുറത്തുണ്ടാകുന്ന ചെറിയ കുരുക്കൾ എകീനുകൾക്കുദാഹരണമാണ്.
ഒരു വിത്തുള്ള, അസ്ഫുടശീലത്തോടുകൂടിയ (Indehiscent) ശുഷ്കഫലങ്ങളാണ് എകീനുകൾ. ചെറുതും അധോജനിയുമായ അണ്ഠാശയത്തിൽ നിന്നാണ് എകീനുകൾ ഉണ്ടാകുന്നത്. വിത്ത് ഫലഭിത്തിയോടു മുട്ടിയാണിരിക്കുന്നതെങ്കിലും അതിനോടു ചേരാതെ അകന്നുനിൽക്കുന്നു. സാധാരണയായി വിയുക്തജനിപുടത്തിൽ കൂട്ടമായിട്ടാണ് എകീനുകൾ ഉണ്ടാകുന്നത്. റനൺകുലേസി (Ranunculaceae) കുടുംബത്തിലെ മിക്ക സസ്യഫലങ്ങളും അകീനുകളാണ്. ചില അകീനുകൾ പ്രത്യേക സ്വഭാവത്തോടു കൂടിയവയാണ്. ഉദാഹരണമായി ക്ല്മാറ്റിസ് (Clematis), ആനിമൊൺ (Anemone) എന്നീ ചെടികളിലെ അകീനുകളുടെ അഗ്രത്തുള്ള വർത്തിക (Style) നീളമുള്ളതും തുവൽ പോലെയുള്ളതുമാണ്. അതിനാൽ ഇവയുടെ വായുപ്രകീർണനം(Wind dispersal) വളരെ എളുപ്പംനടക്കുന്നു. റനൺകുലസ് ആർവെൻസീസ് (Ranunculus arvensis) എന്ന സസ്യത്തിലെ അകീനുകളുടെ അഗ്രഭാഗം വളഞ്ഞ് കൊളുത്തുമാതിരിയിരിക്കും. ജന്തുക്കൾ മുഖേനയുള്ള പ്രകീർണനത്തിനു ഇതു സഹായകമാണ്. ആനിമൊൺ ഹെപ്പാറ്റിക്ക (Anemone hepatica), റനൺകുലസ് ഫെക്കെറിയ (Ranunculus ficaria), അഡൊനിസ് വെർണാലിസ് (Adonis vernalis) മുതലായ ചെടികളുടെ അകീനുകൾ ഒരുതരം സുഗന്ധതൈലം ഉല്പാദിപ്പിക്കുന്നു. ഇത് ഉറുമ്പുകളെ ആകർഷിക്കുകയും അതുവഴി വേഗം പ്രകീണങ്ങൾ നടക്കുകയും ചെയ്യും. [1]
[തിരുത്തുക] അവലംബം
- ↑ 1. സർവവിജ്ഞാനകോശം വാല്യം-1 പേജ്-18; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.