അകിര കുറൊസാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകിര കുറോസോവ
黒澤 明 or 黒沢 明

അകിര കുറോസോവ കാഗെമുഷേയുടെ സെറ്റിൽ (1980).
ജനനം 1910 മാർച്ച് 23(1910-03-23)
ഷിനാഗാവ,ടോകിയോ, ജപ്പാൻ
മരണം 1998 സെപ്റ്റംബർ 6 (പ്രായം 88) (stroke)
ടോകിയോ, ജപ്പാൻ
ഉദ്യോഗം സംവിധായകൻ, നിർമാതാവ് & തിരക്കഥാകൃത്ത്
ജീവിത പങ്കാളി യോകോ യാഗൂച്ചി (1945-1985)
പുരസ്കാരങ്ങൾ Golden Lion - Venice Film Festival
1951 Rashōmon
Golden Palm - Cannes Film Festival
1980 Kagemusha


'അകിര കുറൊസാവ (黒澤 明 or 黒沢 明 Kurosawa Akira?, 23 March 1910 – 6 September 1998) ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു.1943 മുതൽ 1993 വരെയുള്ള അൻ‌പതു നീണ്ടവർഷങ്ങളിൽ മുപ്പതോളം സിനിമകൾ കുറോസോവ സംവിധാനം ചെയ്തു.[note 1].

ഒരു ചിത്രകാരൻ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം 1936ലാണ്‌ കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹസംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളിൽ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata)സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുൻ (Toshirō Mifune) എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയൻ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരിൽ ഒരാൾ എന്ന പേര് നേടിക്കൊടുത്തു. ടോഷിരോ മിഫുൻ തന്നെ അഭിനയിച്ച് 1950ൽ ടോകിയോവിൽ പ്രദർശിപ്പിച്ച റാഷോമോൻ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സുവർണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടർന്ന് യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകൾ ജപ്പാനീസ്‌ സിനിമക്ക് തുറന്നു കൊടുക്കുകയും കെൻചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവർക്ക്‌ അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു. 1950കളിലും 1960കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വർഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക്‌ സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികൾ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത്‌ നിർമിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാൻ(Ran-1985) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങൾ നേടികൊടുത്തു.

സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്" ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി [1][2]. മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക്‌ മാസികയും സി.എൻ.എന്നും "കല, സാഹിത്യം, സംസ്കാരം" വിഭാഗത്തിലെ "നൂറ്റാണ്ടിന്റെ ഏഷ്യക്കാരനായി" തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തു [3].

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] കുട്ടിക്കാലവും യുവത്വവും(1910–1935)

1910 മാർച്ച് 23ന് ടോകിയോവിലുള്ള ഒമോരി ജില്ലയിലെ ഓയ്‌-ചോ എന്ന സ്ഥലത്താണ് കുറൊസാവ ജനിച്ചത്‌. പിതാവ് ഇസാമു പട്ടാളത്തിന്റെ കായിക വിദ്യാഭ്യാസ സ്കൂളിന്റെ മേധാവിയായി ജോലി നോക്കിയിരുന്ന, ഒരു പുരാതന സാമുറായ് കുടുബത്തിൽ പെട്ടയാളും മാതാവ്‌ ഷിമ, ഒസാക്കയിൽ നിന്നുള്ള ഒരു വ്യാപാര കുടുംബത്തിൽ പെട്ടവളുമായിരുന്നു. സമ്പന്ന കുടുബത്തിലെ ഏഴുമക്കളിൽ ഇളയവനായിരുന്ന അകിര തന്റെ മൂന്ൻ സഹോദരിമാരുടേയും ഒരു സഹോദരന്റെ കൂടെയുമാണ് വളർന്നത്.[4][5].

കായിക വ്യായാമങ്ങൾ പ്രോത്സാഹിപ്പുക്കുന്നതിനോടോപ്പം തന്നെ പാശ്ചാത്യ പാരമ്പര്യത്തോട് തുറന്ന സമീപനമുണ്ടായിരുന്ന ഇസാമു സിനിമയെ വിദ്യാഭ്യാസപരമായിതന്നെ മൂല്യമുള്ളതായി കാണുകയും തന്റെ കുട്ടികളെ സിനിമ കാണുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തന്റെ ആറാം വയസ്സിലാണ് കുട്ടിയായിരുന്ന കുറൊസാവ ആദ്യ സിനിമ കണ്ടത്‌.[6].എലമെൻററി സ്കൂളിലെ അധ്യാപകനായിരുന്ന ടച്ചിക്കാവായുടെ പുരോഗമനപരമായ വിദ്യാഭ്യാസ സമീപനങ്ങൾ കുറൊസാവയിൽ ചിത്രകലയോട് പ്രത്യേക ഇഷ്ടം ജനിപ്പിക്കുകയും വിദ്യാഭ്യാസത്തിനോട് താൽപര്യം വളർത്തുകയും ചെയ്തു.[7]. ഈ കാലത്തു തന്നെ കുറൊസാവ കാലിഗ്രാഫിയും കെൻണ്ടോ വാൾപ്പയറ്റും പഠിച്ചു.[8]

കുറൊസാവയെ പ്രധാനമായും സ്വാധീനിച്ച മറ്റൊരാൾ തന്നേക്കാൾ നാലുവയസ്സ് കൂടുതലുള്ള സഹോദരൻ ഹെയ്ഗോ ആയിരുന്നു. അക്കാദമികപരമായി കഴിവുള്ളവനായിരുന്നു എങ്കിലും ടോക്കിയോവിലെ പ്രധാന കലാലയത്തിൽ പ്രവേശനം നേടുന്നതിൽ പരാജയപ്പെട്ട ഹെയ്ഗോ, കുടുബത്തിൽ നിന്നും അകലാനും പാശ്ചാത്യ സാഹിത്യത്തിലുള്ള തന്റെ താല്പര്യത്തിൽ ശ്രദ്ധിക്കാനും തുടങ്ങി.[5].

1920കളുടെ അവസാനത്തോടെ ഹെയ്ഗോ വിദേശ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ടോക്കിയോ തീയേറ്ററിൽ ഒരു ബെൻഷി(silent film narrator) ആയിത്തീരുകയും വളരെ പെട്ടെന്നു തന്നെ സ്വന്തമായി ഒരു പേര് നേടിയെടുക്കുകയും ചെയ്തു. ഇക്കാലത്ത്‌, ഒരു ചിത്രക്കാരനാവാൻ തീരുമാനിച്ച കുറൊസാവ [9] - ഹെയ്ഗോക്കൊപ്പം ചേരുകയും രണ്ടു സഹോദരന്മാരും പിരിയാനാവാത്ത വിധത്തിൽ ഒന്നിക്കുകയും ചെയ്തു.[10]. തന്റെ ചിത്രങ്ങൾ ഇടതുപക്ഷ പ്രോളിറ്റെരിയൻ ആർട്ടിസ്റ്റ് ലീഗിനു വേണ്ടി പ്രദർശിപ്പിക്കുന്നതിനോടോപ്പം തന്നെ ഹെയ്ഗോയിലൂടെ സിനിമ, തിയേറ്റർ, സർക്കസ്‌ എന്നിവയിലും അനുഭവങ്ങൾ കരസ്ഥമാക്കി.[11]. തന്റെ ചിത്രങ്ങളിലൂടെ ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിഞ്ഞിരില്ലെന്നു മാത്രമല്ല, ഏതാണ്ടെല്ലാ പ്രോളിറ്റെരിയൻ പ്രസ്ഥാനങ്ങളും "പൂർത്തീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ ആശയങ്ങൾ നേരിട്ട് കാൻവാസിലേക്ക് പകർത്തുന്നതായി" തോന്നിത്തുടങ്ങുകകൂടി ചെയ്തതോടെ കുറൊസാവക്ക് ചിത്രരചനയിലുള്ള താല്പര്യം നശിച്ചു.[12].

1930കളുടെ തുടക്കത്തിൽ ശബ്ദ ചിത്രങ്ങളുടെ വർധിച്ച ഉൽപാദനത്തോടെ ഹെയ്ഗോ അടക്കമുള്ള ബെൻഷികൾക്ക്‌ ജോലി നഷ്ടപ്പെടാൻ തുടങ്ങുകയും തുടർന്ന് കുറൊസാവ തന്റെ കുടുബത്തിൽ തിരിച്ചുപോരുകയും ചെയ്തു. 1933 ജൂലൈ മാസത്തിൽ ഹെയ്ഗോ ആത്മഹത്യ ചെയ്തു. ഹെയ്ഗോയുടെ മരണത്തോടെ തനിക്കനുഭവപ്പെട്ട അവസാനിക്കാത്ത നഷ്ടബോധത്തെ കുറിച്ച് കുറൊസാവ പറഞ്ഞിട്ടുണ്ട്. [13]. ഏതാണ്ട് അര നൂറ്റാണ്ടുകൾക്കു ശേഷം, ഈ സംഭവം വിവരിക്കുന്ന തന്റെ ആത്മകഥയിലെ അധ്യായത്തിന് കുറൊസാവ പേര് കൊടുത്തത്‌ "ഞാൻ പറയാൻ ആഗ്രഹിക്കാത്ത ഒരു കഥ" എന്നാണ്.[14]. നാല് മാസത്തിനു ശേഷം കുറൊസാവയുടെ മൂത്ത സഹോദരനും മരിച്ചതോടെ 23ന്നാം വയസ്സിൽ മൂന്ൻ സഹോദരിമാർക്കൊപ്പം കുടുബത്തിലെ ജീവിച്ചിരിക്കുന്ന ഏക സഹോദരനായി അദ്ദേഹം മാറി. [10][14].


[തിരുത്തുക] സിനിമാരംഗത്ത്

ചിത്രകലാ പഠനത്തിനുശേഷം 1936ൽ കജീരോ യമാമോട്ടോയുടെ സഹസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ചു. 1943ൽ പുറത്തിറക്കിയ സുഗാതാ സൻഷിരോ(Sanshiro Sugata)യിലൂടെ സ്വതന്ത്ര സംവിധായകനായി. ആദ്യകാല ചിത്രങ്ങളുടെ പ്രമേയം ദേശസ്നേഹവും രാഷ്ട്രീയവുമായിരുന്നു. ലോകമഹായുദ്ധകാലത്ത് മാധ്യമങ്ങളുടെമേൽ ജപ്പാൻ സർക്കാരിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലാവാം ഇത്. ഉദാഹരണത്തിന് ദ് മോസ്റ്റ് ബ്യൂട്ടിഫുൾ(The Most Beautiful)‍ എന്ന ചിത്രം ആയുധനിർമ്മാണശാലയിൽ ജോലിചെയ്യുന്ന ജാപനീസ് പെണ്ണുങ്ങളുടെ കഥ പറയുന്നു. ജൂഡോ സാഗ 2(Judo Saga II) എന്ന ചിത്രമാകട്ടെ അൽ‌പം കൂടി കടന്ന് അമേരിക്കൻ സംസ്കാരത്തെയും ജാപനീസ് സംസ്കാരത്തെയും തുലനം ചെയ്യുകയും ജാപനീസ് സംസ്കാരം മഹത്തരമാണെന്നു പറഞ്ഞുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറൊസാവ ചിത്രങ്ങളാകട്ടെ പഴയ ജപ്പാൻ ഭരണകൂടത്തെ വിമർശനാത്മകമായി ചിത്രീകരിക്കുന്നു. നോ റിഗ്രറ്റ്സ് ഫോർ അവർ യൂത്ത്(No regrets for our youth) ഉദാഹരണം. ഏതായാലും യുദ്ധാനന്തരം പുറത്തിറങ്ങിയ റാഷമോൺ(Rashomon)‍ എന്ന ചലച്ചിത്രമാണ് കുറൊസാവയുടെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ഈ സിനിമയിലൂടെ പാശ്ചാത്യലോകം ജാപനീസ് സിനിമകളെയും കുറൊസാവയെയും ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്നതും റാഷമോൺ ആണ്.

[തിരുത്തുക] മരണം

1998 സെപ്റ്റംബർ 6 ന് 88 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] കുറിപ്പുകൾ

1990-ൽ പുറത്തിറങ്ങിയ അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിൽ സോമൻ അവതരിപ്പിച്ച കഥാപാത്രം ഇടയിൽ കെട്ടുന്ന വ്യാജവേഷത്തിന് അകിര കുറൊസാവ എന്നാണ് പേര്.

[തിരുത്തുക] Footnotes

  1. In 1946, Kurosawa co-directed, with Hideo Sekigawa and Kajiro Yamamoto, the feature Those Who Make Tomorrow (Asu o tsukuru hitobito); apparently, he was commanded to make this film by Toho studios, to which he was under contract at the time. (He claimed that the film was shot in only a week.) It was the only film he ever directed for which he did not receive sole credit and the only one that has never been released on home video in any form. The movie was later repudiated by Kurosawa and is often not counted with the 30 other films he made, though it is listed in some filmographies of the director. See Galbraith, pp. 65–67, and Kurosawa's IMDb page.

[തിരുത്തുക] Citations

[തിരുത്തുക] Sources

  • Bock, Audie (1978). Japanese Film Directors. Tokyo, New York & San Francisco: Kodansha International Ltd.. ISBN 0870113046. 
  • Desser, David (1988). Eros Plus Massacre. Indiana University Press. ISBN 0253204690. 
  • Dodes'ka-den (Criterion Collection Spine #465) (DVD). Criterion.
  • Drunken Angel (DVD). Criterion.
  • Fellini, Federico (2006). Bert Cardullo. ed. Federico Fellini: Interviews. Univ. Press of Mississippi. ISBN 1578068851. 
  • Galbraith, Stuart, IV (2002). The Emperor and the Wolf: The Lives and Films of Akira Kurosawa and Toshiro Mifune. New York-London: Faber and Faber, Inc. ISBN 0571199828. 
  • Godard, Jean-Luc (1972). Tom Milne. ed. Godard on Godard. New York: Da Capo Press. ISBN 0306802597. 
  • Goodwin, James (1993). Akira Kurosawa and Intertextual Cinema. The John Hopkins University Press. ISBN 0801846617. 
  • Goodwin, James. Perspectives on Akira Kurosawa. G. K. Hall & Co.. ISBN 0816119937. 
  • High, Peter B. (2003). The Imperial Screen: Japanese Film Culture in the Fifteen Years' War, 1931–1945. Madison, WI: The University of Wisconsin Press. ISBN 0299181340. 
  • Kurosawa, Akira (1983). Something Like an Autobiography. Vintage Books. ISBN 0394714393. 
  • Kurosawa, Akira (1999). Yume wa tensai de aru (A Dream Is a Genius). Tokyo: Bungei Shunjū. ISBN 4163555706. 
  • Kurosawa, Akira (2008). Bert Cardullo. ed. Akira Kurosawa: Interviews. Jackson: University Press of Mississippi. ISBN 1578069963. 
  • (1999). Kurosawa: The Last Emperor (DVD-R). Channel Four (UK)/Exterminating Angel Productions.
  • Kurosawa (DVD). WNET, BBC and NHK.
  • Mellen, Joan (1975). Voices from the Japanese Cinema. Liveright Publishing Corporation. ISBN 0871406047. 
  • Mellen, Joan (1976). The Waves at Genji's Door. New York: Pantheon Books. ISBN 0394497996. 
  • Mellen, Joan (2002). Seven Samurai (BFI Classics). London: British Film Institute. ISBN 085170915X. 
  • Morrison, James (2007). Roman Polanski (Contemporary Film Directors). Urbana and Chicago: University of Illinois Press. ISBN 0252074467. 
  • Nogami, Teruyo (2006). Waiting on the Weather. Berkeley: Stone Bridge Press. ISBN 9781933330099. 
  • Peckinpah, Sam (2008). Kevin J. Hayes. ed. Sam Peckinpah: Interviews. Univ. Press of Mississippi. ISBN 1934110647. 
  • Prince, Stephen (1999). The Warrior's Camera: The Cinema of Akira Kurosawa (2nd, revised ed.). Princeton, NJ: Princeton University Press. ISBN 0691010463,. 
  • Rashomon (DVD). Criterion.
  • Ray, Satyajit (2007). Our Films Their Films. Hyderabad: Orient Blackswan. ISBN 8125015655. 
  • Richie, Donald (1999). The Films of Akira Kurosawa, Third Edition, Expanded and Updated. Berkeley and Los Angeles: University of California Press. ISBN 0520220374. 
  • Richie, Donald (2001). A Hundred Years of Japanese Film. Tokyo, New York, London: Kodansha International. ISBN 477002582X. 
  • Seven Samurai: 3-disc Remastered Edition (Criterion Collection Spine #2) (DVD). Criterion.
  • Sato, Tadao (1987). Currents in Japanese Cinema. Tokyo, New York and San Francisco: Kodansha International Ltd.. ISBN 0870118153. 
  • Star Wars Episode IV: A New Hope (DVD). Twentieth-Century Fox Home Entertainment.
  • Tirard, Laurent (2002). Moviemakers' Master Class: Private Lessons from the World's Foremost Directors. London: Faber and Faber Ltd.. ISBN 057121102X. 
  • Yojimbo: Remastered Edition (Criterion Collection Spine #52) (DVD). Criterion.
  • Yoshimoto, Mitsuhiro (2000). Kurosawa: Film Studies and Japanese Cinema. Duke University Press. ISBN 0822325195. 

[തിരുത്തുക] ബാഹ്യകണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ