അകര്‍മ്മകക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(അകര്‍മ്മകം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യാകരണപ്രകാരം ഒരു വാക്യത്തില്‍ കര്‍മ്മത്തിന്റെ അഭാവത്തില്‍ ക്രിയയുടെ അര്‍ത്ഥം പൂര്‍ണ്ണമാണെങ്കില്‍ അത്തരം ക്രിയകള്‍ അകര്‍മ്മകക്രിയ‍ എന്ന് അറിയപ്പെടുന്നു.

  • ഉദാഹരണം: കുഞ്ഞ് കളിക്കുന്നു.

ഈ വാക്യത്തില്‍ കര്‍ത്താവ് കുഞ്ഞും, ക്രിയ കളിക്കുന്നു എന്നതുമാണ്. ഇവിടെ കര്‍മ്മത്തിന്റെ അഭാവത്തിലും ക്രിയ അര്‍ത്ഥപൂര്‍ണ്ണമാണ്‌. അതായത് ഇവിടെ ആരെ, എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമില്ല.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം