അംഗവാക്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളില്‍ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളില്‍ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് ലിങ്കുകള്‍ കൊടുക്കുക. (മേയ് 2009) |
ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യമാണ് അംഗവാക്യം(subordinate clause). ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി) വാക്യത്തിന് അംഗമായി വര്‍ത്തിക്കുന്നു. ഇത് കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങള്‍ ചേര്‍ന്ന ഒരു ബൃഹദ് വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് അപോദ്ധാരമെന്നു പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേര്‍തിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി.
ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണര്‍ന്നു:-
ഇതില്‍ 'കുട്ടി ഉണര്‍ന്നു' എന്നത് അംഗിവാക്യം.
'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങള്‍.
[തിരുത്തുക] അവലംബം
| ഈ ലേഖനം, കേരളസര്‍ക്കാര്‍ സ്വതന്ത്രപ്രസിദ്ധീകരണാനുമതി (GFDL) നല്‍കിയ മലയാളം സര്‍വ്വവിജ്ഞാനകോശത്തിലെ അംഗവാക്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകര്‍ത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. |